Celebrity

മംഗല്യസൂത്രം കയ്യിലണിഞ്ഞ് രാധിക മെര്‍ച്ചന്റ്; സമൂഹ മാധ്യമങ്ങള്‍ വന്‍ വിമര്‍ശനം

അംബാനി കുടുംബത്തിനെ കുറിച്ച് അറിയാത്തവരാരുമുണ്ടാകില്ല. ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകള്‍ രാധിക മെര്‍ച്ചന്റ്. വിവാഹത്തിനായി അവര്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോൾ മോഡേണ്‍ ലുക്കിനൊപ്പം താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്.

കറുപ്പ് ഫ്ലോറല്‍ ഗൗണിനൊപ്പാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്ലറ്റായി അണിഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞിട്ടുള്ള വസ്ത്രത്തിനൊപ്പമാണ് രാധിക മംഗല്യസൂത്രം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ആഡംബര ബ്രാന്റായ റിംസിം ദാദുവില്‍ നിന്നുള്ള ഗോല്‍ഡ് ഫ്രിജ് ഗൗണായിരുന്നു രാധിക തിരഞ്ഞെടുത്തത്. ഈ ഔട്ട്ഫിറ്റിന്റെ വില 3, 50,000 രൂപയാണ്. മെറ്റാലിക് ഡീപ്പ് ലൈനുള്ള സ്ലീവ്‌ലസ് മെറ്റാലിക് ഗൗണ്‍ രാധികയ്ക്ക് ഗ്ലാമര്‍ ലുക്ക് നൽകുന്നുണ്ട്.

ഗൗണിനൊപ്പം മെറൂണ്‍ ജാക്കറ്റും രാധിക ധരിച്ചിരിക്കുന്നു. ഡയമണ്ട് കമ്മലും മോതിരങ്ങളും കയ്യല്‍ സ്‌റ്റൈല്‍ ചെയ്ത മംഗല്യസൂത്രവുമായിരുന്നു ആക്‌സസറീസ്.സിംപിള്‍ മേക്കാപ്പാണ് ധരിച്ചിരുന്നത്. ന്യൂഡ് ഷെയ്ഡിലുള്ള ലിപ്സ്റ്റിക് വേവി ഹെയര്‍ സ്‌റ്റൈല്‍.

എന്നാല്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയതിന് പിന്നാലെ വന്‍ ചര്‍ച്ചയായി. മംഗല്യസൂത്രം കയ്യില്‍ അണിഞ്ഞതിനെതുടര്‍ന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷംആയില്ല അപ്പോഴേക്കും മംഗല്യസൂത്രം കൈകളിലായി എന്നിങ്ങനെയുള്ള കമന്റുകളും നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *