പച്ചനിറത്തില്‍ ചെറിയ കായ്കള്‍ പോലെയിരിക്കുന്ന വാട്ടര്‍ ചെസ്റ്റ്നട്ട് നമ്മുടെ നാട്ടിലെ പച്ചക്കറി കടകളിലും സാധാരണമായികഴിഞ്ഞു. ഇവ റോസ്റ്റ് ചെയ്തോ ഗ്രില്‍ ചെയ്തോ അച്ചാര്‍ ഇട്ടോ അതും അല്ലെങ്കില്‍ ഫ്രൈ ചെയ്തോ , ഓംലെറ്റുകള്‍ ,സാലഡുകള്‍ എന്നിവയിലൊക്കെ ഉപയോഗിക്കാവുന്നതാണ്.
ചെസ്റ്റ് നട്ട് എന്നാണ് പേരെങ്കിലും ഇത് ശരിക്കും നട്ട് അല്ല. ചതുപ്പുകള്‍, കുളങ്ങള്‍ ,നെല്‍വയലുകള്‍ , ആഴം കുറഞ്ഞ തടാകങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്ന ജല കിഴങ്ങുവര്‍ഗ്ഗ പച്ചക്കറികളാണ് ഇവ.
തെക്ക് കിഴക്കന്‍ ഏഷ്യ ,ദക്ഷിണ ചൈന , തായ് വാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി വളരുന്നത്. ഇരുണ്ട തവിട്ട് നിറമാകുമ്പോള്‍ ഇവ വിളവെടുക്കുന്നു. ഉള്ളിലെ വെളുത്ത മാംസഭാഗം വേവിച്ച് വേണം കഴിക്കാന്‍. കാരണം ഇതില്‍ ഫാസിയോലോപ്സിയാസിസ് എന്ന രോഗകാരിയായ പരാദം ഉണ്ടായേക്കാം. അതിനാല്‍ ചെസ്റ്റ് നട്ട് കഴിക്കുന്നതിനുമുമ്പ് നന്നായി കഴുകി തൊലി കളയുക.
വാട്ടര്‍ ചെസ്റ്റ്നട്ട് വളരെ അധികം പോഷകങ്ങള്‍ നിറഞ്ഞതാണ്. 74% വെള്ളമാണ്. 100 ഗ്രാം വാട്ടര്‍ ചെസ്റ്റ് നട്ടില്‍ വെറും 97 കാലറി മാത്രമാണ് ഉള്ളത്. ഇതില്‍ കൊഴുപ്പ് അടങ്ങിയട്ടില്ല. കൂടാതെ വിറ്റാമിനുകളും ആരോഗ്യകരമായ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ ബി 6 റൈബോഫ്ളേവിന്‍ , പൊട്ടാസ്യം തുടങ്ങിയവയുടെ മികച്ച ഉറവിടമാണിത്.
തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. ഇതില്‍ ധാരാളമായി നാരുകള്‍ അടങ്ങിയട്ടുണ്ട്. വിശപ്പ് നിയന്ത്രിക്കാനായി ഇത് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് വളറെ കുറവാണ്. ഇത്തരത്തിലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ സ്ട്രോക്ക് , രക്തസമ്മര്‍ദ്ദം എന്നിവയൊക്കെ തടയാനായി സാധിക്കുന്നു.