Healthy Food

ഈ ട്രിക്ക് ഉപയോഗിച്ച് നോക്കൂ, ഭക്ഷണം ചൂടാറാതെ കൂടുതല്‍ നേരം ഇരിക്കും

ഡിസംബര്‍ മാസം പൊതുവേ തണുപ്പ് നിറഞ്ഞ മാസമാണ്. അതിനാല്‍ എന്ത് ഉണ്ടാക്കിയാലും അത് വേഗം തന്നെ തണുത്ത് പോകാറുണ്ട്. തണുത്ത ഭക്ഷണത്തിന് രുചി നഷ്ടമാകുകയും കൂടാതെ ശാരീരകമായ പല അസ്വസ്ഥതകളും നേരിടേണ്ടതായി വരുന്നു. എന്നാല്‍ അധികം നേരം ഭക്ഷണം ചൂടാറാതെ ഇരിക്കാന്‍ കുറച്ച് വിദ്യകളുണ്ട്.

നല്ല നിലവാരമുള്ള ഇന്‍സുലേറ്റഡ് കണ്ടെയ്നറിലോ തെര്‍മല്‍ ഫ്ളാസ്‌കിലോ സൂക്ഷിച്ചാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടാറാതെ ഇരിക്കും. ഉപയോഗിക്കുന്നതിന് മുമ്പായി കണ്ടെയ്നര്‍ പ്രീഹീറ്റ് ചെയ്യുക. ഇതിനായി കണ്ടെയ്നര്‍ തിളച്ച വെള്ളം നിറച്ച് 5 മിനിറ്റ് വയ്ക്കുക. അതിന് ശേഷം വെള്ളം കളഞ്ഞ് തുടച്ചു ഉണക്കി എടുക്കുക. സൂപ്പ് , കറികള്‍ ബിരിയാണി മുതലായവ ഇതില്‍ സൂക്ഷിച്ചാല്‍ വളരെ നേരം ചൂട് നിലനില്‍ക്കുന്നു.

അലൂമിനിയം ഫോയില്‍ ചൂട് പിടിച്ചുനിര്‍ത്താനായി സഹായിക്കുന്നു. അതിനാല്‍ സാന്‍ഡ് വിച്ചുകളും ഉച്ചഭക്ഷണമെല്ലാം ഇത്തരത്തില്‍ പൊതിഞ്ഞെടുക്കാം.ഫോയില്‍ പൊതിഞ്ഞ ഭക്ഷണം വീണ്ടും ഒരു തുണിയില്‍ പൊതിയുന്നത് ചൂട് കുറച്ചുകൂടി നേരം നിലനിര്‍ത്താനായി സഹായിക്കുന്നു.

മണിക്കൂറോളം ചൂടുള്ള ഭക്ഷണം ആവശ്യമാണെങ്കില്‍ ചൂടുവെള്ളം നിറച്ച വലിയ പാനില്‍ വിഭവങ്ങള്‍ വയ്ക്കുക. വെള്ളത്തിന്റെ ചൂട് ഭക്ഷണം ചൂടാക്കി നിലനിര്‍ത്തുന്നു.

കൂടുതല്‍ നേരം ഭക്ഷണം ചൂടാറാതെ നിലനില്‍ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ സ്ലോ കുക്കറോ ഇലക്ട്രിക് ഫുഡ് വാമറോ വാങ്ങിക്കാം. സൂപ്പ്, പായസം എന്നിവയൊക്കെ ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു. ചൂട് പുറത്തു പോകാതെ ഭക്ഷണം സൂക്ഷിക്കാനായി തെര്‍മല്‍ ഫുഡ് ബാഗുകള്‍ സഹായിക്കുന്നു. ഇവ ഇന്‍സുലേറ്റ് ചെയ്തതിനാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടുള്ളതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *