ദഹനത്തിനും ഹോര്‍മോണ്‍ നിയന്ത്രണത്തിനും വലിയ പങ്ക് വഹിക്കുന്ന അടിവയറില്‍ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഇതിന്റെ പ്രവര്‍ത്തനം തകരാറാലായാല്‍ അക്യൂട്ട് പാന്‍ക്രിയാറൈറ്റിസ് , ഫാറ്റി പാന്‍ക്രിയാസ്, പാന്‍ ക്രിയാറ്റിക് കാന്‍സര്‍ പാന്‍ക്രിയാറ്റിക് എന്‍ഡോക്രൈന്‍ തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.അതിനാല്‍ പാന്‍ക്രിയാസിനുണ്ടാകുന്ന ക്ഷതങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കേണ്ടതാണ്.
തുടര്‍ച്ചയായി അടിവയറ്റിലുണ്ടാകുന്ന വേദനയാണ് പാന്‍ക്രിയാറ്റൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണം.വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറിളക്കം എന്നിവയും ഉണ്ടാകാം. പാന്‍ക്രിയാസിന്റെ പ്രശ്നങ്ങള്‍ ദഹനത്തിന് തടസ്സമാകാം. അത് ഛര്‍ദ്ദി, ദഹനക്കേട്, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാക്കാം.ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമും വരാം.
പ്രത്യേകിച്ച് കാരണമില്ലാതെ ശരീരഭാരം കുറയുന്നത് ഒരു ലക്ഷണമാണ്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ മൂലവും ഇങ്ങനെവരാം.ഇന്‍സുലിന്റെ ഉല്‍പാദനം കുറയുന്നതിലൂടെയും ഇങ്ങനെ സംഭവിക്കാം.
ഫാറ്റി പാന്‍ക്രിയാസ് മൂലം മലത്തിന് കളിമണ്ണിന്റെ നിറമോ എണ്ണമയമോ ഉണ്ടാകാം. വല്ലാത്ത ദുര്‍ഗന്ധം ഉണ്ടാകാം, ടോയ്ലറ്റില്‍ എണ്ണ പ്പാടപോലെ കാണപ്പെടാം. കൊഴുപ്പിനെ ദഹിപ്പിക്കാനായി സഹായിക്കുന്ന എന്‍സൈം ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനു സാധിക്കാതെ വരുന്നത് കാരണമാണ് ഇത്തരത്തില്‍ മലം പോകുന്നത്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ കാരണം മഞ്ഞപ്പിത്തം പോലുള്ള ലക്ഷണങ്ങള്‍ കാണാം. മഞ്ഞപ്പിത്തത്തോടൊപ്പം ചര്‍മത്തില്‍ ചൊറിച്ചില്‍ മൂത്രത്തിന് കടുംനിറം, മലത്തിന് നിറം മാറ്റം ഇവയുണ്ടാകാം.
പാന്‍ക്രിയാസിന് തകരാര്‍ സംഭവിക്കാനായി പല കാരണങ്ങളുണ്ട്. കടുത്ത മദ്യപാനവും പാന്‍ക്രിയാറ്റ്ക് ഡക്റ്റല്‍ ഗാള്‍സ്റ്റോണ്‍ തടസ്സം. ജീവിതശൈലി ഘടകങ്ങള്‍ മൂലം ക്രോമിക് പാന്‍ക്രിയാറൈറ്റിസ് ഉണ്ടാകാം. ഫാറ്റി ലിവര്‍ പോലെ അനാരോഗ്യകരമായ ഭക്ഷണക്രമം കൊണ്ട് ഫാറ്റി പാന്‍ക്രിയാസ് ഉണ്ടാകാം. പുകവലി, പ്രമേഹം, ക്രോമിക് പാന്‍ക്രിയാറ്റൈറ്റിസ് എന്നിവ പാന്‍ക്രിയാറ്റിക് കാന്‍സറിന് കാരണമാകുന്നു.
രക്തപരിശോധന- അമിലേസ്, ലിപ്പേസ്. മലം പരിശോധിച്ച് എന്‍സൈമിന്റെ അളവ് മനസ്സിലാക്കുക, ഇമേജിങ്-അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍ എന്നിവയൊക്കെയാണ് പാന്‍ക്രിയാസിന് രോഗം ഉണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍.