ഏതാണ്ട് എന്തും സാധ്യമാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ചില സമയങ്ങളില്‍ പുതുമയും രസകരവുമായ വീഡിയോകളും ഫോട്ടോകളും നിര്‍മ്മിയ്ക്കാന്‍ നമുക്ക് AIയെ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇതിനെ തെറ്റായി ഉപയോഗപ്പെടുത്തുന്നവരും ഉണ്ട്. AI ഉപയോഗിച്ച് നിര്‍മ്മിച്ച അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകളൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ആലിയ ഭട്ട് മുതല്‍ ദീപിക പദുകോണും കത്രീന കൈഫും വരെ നിരവധി നടിമാര്‍ ഡീപ്ഫേക്കുകള്‍ക്ക് ഇരയായിട്ടുണ്ട്.
സമാനമായ ഒരു പ്രശ്നത്തെത്തുടര്‍ന്ന് തന്റെ കരിയറില്‍ വലിയ തിരിച്ചടി നേരിട്ട ഒരു താരമുണ്ട്. അവള്‍ ഒരു വ്യാജ MMS ന് ഇരയാകുകയായിരുന്നു. പ്രമുഖ താരം റിയ സെന്നിനാണ് ഈ ദുരന്തം സംഭവിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ കഴിവ് കൊണ്ട് സിനിമ മേഖലയില്‍ എത്തിയ താരമായിരുന്നു റിയ സെന്‍. നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് അവളുടെ കരിയര്‍ ഇല്ലാതായി. ഹിന്ദി സിനിമകള്‍ക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ് സിനിമകളിലും റിയ അഭിയിച്ചിരുന്നു. ഇപ്പോള്‍ 40-കളിലും തന്റെ സൗന്ദര്യത്തില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ലാത്ത താരത്തിന്റെ ഒരു വ്യാജ എംഎംഎസ് വീഡിയോ പ്രചരിയ്ക്കുകയായിരുന്നു.
തന്റെ കരിയറിന്റെ ഉന്നതിയില്‍ നിരവധി പ്രമുഖ വ്യക്തികളുമായുള്ള ബന്ധത്തിന്റെ പേരില്‍ റിയ സെന്‍ പതിവായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടന്‍ അക്ഷയ് ഖന്ന, എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി എന്നിവരുള്‍പ്പെടെ വിവിധ വ്യക്തികളുമായി അവള്‍ക്ക് പ്രണയബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ അന്നൊക്കെ പതിവായിരുന്നു. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തുമായുള്ള താരത്തിന്റെ ബന്ധം അക്കാലത്ത് മാധ്യമശ്രദ്ധ നേടിയിരുന്നു. റിയ സെന്നും അഷ്മിത് പട്ടേലുമായുള്ള എംഎംഎസ് വിവാദം താരത്തിന്റെ കരിയര്‍ തന്നെ ഇല്ലാതാക്കി. ഇരുവരും ഉള്‍പ്പെട്ട ഒരു എംഎംഎസ് ഇന്റര്‍നെറ്റില്‍ വൈറലാകുകയായിരുന്നു.
ചിലര്‍ പ്രശസ്തി നേടുന്നതിനായി മനഃപൂര്‍വം എംഎംഎസ് ചോര്‍ത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇതോടെ ബോളിവുഡില്‍ വിജയകരമായ ഒരു കരിയര്‍ സ്ഥാപിക്കാനുള്ള അവളുടെ സ്വപ്നങ്ങളെ തന്നെ ഇല്ലാതാക്കി. എംഎംഎസ് വിവാദത്തെ തുടര്‍ന്ന് റിയയ്ക്ക് കനത്ത തിരിച്ചടിയുണ്ടായി. എന്നാല്‍ തന്റെ മാനസികാരോഗ്യം നഷ്ടപ്പെടുത്താതെ തന്റെ ആരാധകരുമായി വീണ്ടും ബന്ധപ്പെടാനുള്ള ഒരു പ്ലാറ്റ്‌ഫോമായി സോഷ്യല്‍ മീഡിയ അവര്‍ തിരഞ്ഞെടുത്ത് ശക്തമായ തിരിച്ചു വരവ് നടത്തി.