Oddly News

സ്‌കൂളിൽ പോയിട്ടില്ല, ഒഴുക്കോടെ ഇംഗ്ലീഷ് ഉൾപ്പെടെ 6 ഭാഷകൾ സംസാരിക്കും; വൈറലായി പാകിസ്താനി പെൺകുട്ടി

പാകിസ്താനിലെ ലഘുഭക്ഷണങ്ങള്‍ വില്‍ക്കാന്‍ പെണ്‍കുട്ടി ഉപയോഗിക്കുന്ന ഒഴുക്കുള്ള ഇംഗ്‌ളീഷ് കേട്ട് ഇന്റര്‍നെറ്റ് ഞെട്ടുന്നു. സ്‌കൂളില്‍ പോലും പോയിട്ടില്ലാത്ത പെണ്‍കുട്ടി ആറു ഭാഷകളാണ് അനായാസം കൈകാര്യം ചെയ്യുന്നത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ ജില്ലയിലെ പെണ്‍കുട്ടി ഉര്‍ദു, ഇംഗ്ലീഷ്, സറായിക്കി, പഞ്ചാബി, പാഷ്‌തോ, ചിത്രാലി. എന്നിവ സംസാരിക്കും.

ഡോക്ടര്‍ സീഷന്‍ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ യൂട്യൂബര്‍ സീഷന്‍ ഷബീറാണ് പെണ്‍കുട്ടിയുടെ വീഡിയോ ആദ്യമായി പുറത്തുവിട്ടത്. ഹിന്ദുകുഷ് പര്‍വതനിരകളിലെ ലോവാരി ചുരത്തിലൂടെ കടന്നുപോകുന്ന ദിറിനെയും ചിത്രാലിനെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ലോവാരി ടണലിന് സമീപം ഒരു വ്‌ലോഗ് ചിത്രീകരിക്കുന്നതിനിടെയാണ് ഷുമൈലയെ കണ്ടുമുട്ടിയത്. വ്‌ളോഗര്‍ ലഘുഭക്ഷണ വില്‍പ്പനക്കാരിയുടെ ഒഴുക്കന്‍ ഇംഗ്‌ളീഷിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അവളെക്കുറിച്ച് കൂടുതലറിയാന്‍ തീരുമാനിച്ചു.

‘ഷുമൈല ഒരിക്കലും സ്‌കൂളില്‍ പോയിട്ടില്ല, പക്ഷേ എന്നെക്കാള്‍ മികച്ച ഇംഗ്ലീഷ് ഉച്ചാരണമുണ്ട്,’ ചാറ്റില്‍ നിന്നുള്ള തന്റെ രണ്ട് വീഡിയോകളില്‍ ആദ്യത്തേതിന് സീഷന്‍ തലക്കെട്ട് നല്‍കി. അവളുടെ പശ്ചാത്തലം വിശദീകരിച്ചു. അവളുടെ അമ്മ ജനിച്ചു വളര്‍ന്നത് ചിത്രാലിലാണ്. പെണ്‍കുട്ടിയുടെ പിതാവ് പെഷവാറില്‍ നിന്നുള്ള യൂസഫ് അലി ഷാ

യൂസഫിന് 14 ഭാഷകള്‍ അറിയാം, താന്‍ സ്‌കൂളില്‍ പോകുന്നില്ലെന്നും പകരം തന്റെ പിതാവാണ് വീട്ടിലിരുന്ന് പഠിപ്പിക്കുന്നതെന്നും ഷുമൈല പറഞ്ഞു. സീഷന്‍ അവള്‍ വില്‍ക്കുന്ന സ്‌നാക്‌സിനെക്കുറിച്ച് ചോദിച്ചു. കടലയും സൂര്യകാന്തി വിത്തുകളും വില്‍ക്കുന്നതാണ് തന്റെ ജോലിയെന്ന് പറഞ്ഞ ഷുമൈല, തന്റെ പക്കല്‍ നിന്ന് എന്തെങ്കിലും വാങ്ങുന്നോ എന്നും ഒഴുക്കുള്ള ഇംഗ്ലീഷില്‍ ചോദിക്കുന്നുണ്ട്.

ആളുകള്‍ക്ക് നല്‍കാനായി തന്റെ ബിസിനസ് കാര്‍ഡ് കൊണ്ടുനടക്കുന്ന മകളുടെ അതേ തൊഴിലില്‍ യൂസഫും ഉണ്ടെന്ന് സീഷന്റെ രണ്ടാമത്തെ വീഡിയോ വെളിപ്പെടുത്തുന്നു. രാവിലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങി രാത്രിയാണ് തിരികെ വരുന്നതെന്ന് ഷുമൈല പറഞ്ഞു. അവള്‍ക്ക് 5 അമ്മമാരും 30 സഹോദരീസഹോദരന്മാരുമുണ്ട്.

അവരെല്ലാം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. സഹോദരന്മാരില്‍ ഒരാള്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ താമസിക്കുന്നു, അവള്‍ പറഞ്ഞു. ആശയവിനിമയവും ആത്മവിശ്വാസവും ഉള്‍പ്പെടെ ഷുമൈലയുടെ സോഫ്റ്റ് സ്‌കില്‍ സോഷ്യല്‍ മീഡിയയില്‍ മതിപ്പുളവാക്കി.

”എന്റെ പെഷവാറിലേക്കുള്ള യാത്രയില്‍ ഈ സുന്ദരിയും നിഷ്‌കളങ്കയുമായ പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവളുടെ അതിശയകരമായ വില്‍പ്പന കഴിവുകള്‍ കാരണം കുറച്ച് മുട്ടകള്‍ വാങ്ങുന്നത് ചെറുക്കാന്‍ കഴിഞ്ഞില്ല, ”ഒരു കമന്റര്‍ എഴുതി.