മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലാണ് ബോളിവുഡിലെ പ്രമുഖതാരങ്ങളുടെയെല്ലാം മക്കള്‍ പഠിക്കുന്നത്. വര്‍ഷം തോറും സ്‌കൂളില്‍ നടക്കുന്ന ആനുവല്‍ ഡേ സിലബ്രേഷനുകള്‍ അതുകൊണ്ടു തന്നെ വാര്‍ത്തയാകാറുണ്ട്. ഐശ്വര്യറായി, അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍, കരീന കപൂര്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങി പ്രമുഖരെല്ലാം ഇത്തവണയും പരിപാടികള്‍ കാണാനെത്തിയിരുന്നു.
ആനുവല്‍ ഡേയിലെ ക്രിസ്മസ് പ്ലേയില്‍ ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും മകള്‍ ആരാധ്യ ബച്ചനും ഷാരൂഖ് ഖാന്റെ മകന്‍ അബ്റാമും ഒരുമിച്ചാണ് പ്രകടനം നടത്തിയത്. ആരാധ്യയും അബ്റാമും തങ്ങളുടെ പ്രകടനം കൊണ്ട് ഏവരേയും വിസ്മയിപ്പിച്ചു. ഇരുവരുടേയും പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷവും ഇരുവരും ഒരുമിച്ച് പ്രകടനം നടത്തിയിരുന്നു. മികച്ച രീതിയില്‍ ഡയലോഗുകള്‍ പറഞ്ഞും സ്റ്റേജ് പ്രസന്‍സ് നിലനിര്‍ത്തിയും ആരാധ്യ മികച്ച പ്രകടനം കാഴ്ചവെച്ചു. കുട്ടികളുടെ സ്റ്റേജിലെ അവതരണം കണ്ട് അഭിമാനിതരായിരിയ്ക്കുന്ന ഷാരൂഖ് ഖാനെയും ഗൗരിയെയും കാണാമായിരുന്നു.
അഭിഷേകും ഐശ്വര്യയും തങ്ങളുടെ മകള്‍ ആരാധ്യയുടെ ഫോട്ടോകളും വീഡിയോകളും ആവേശത്തോടെ പകര്‍ത്തുന്നുണ്ടായിരുന്നു. അമിതാഭ് ബച്ചനും തന്റെ ചെറുമകളുടെ പ്ലേ കാണാന്‍ സ്‌കൂളില്‍ എത്തിയിരുന്നു. പരിപാടിയ്ക്ക് ബച്ചന്‍ കുടുംബം ഒന്നിച്ചെത്തിയതാണ് മറ്റൊരു പ്രത്യേകത. അഭിഷേക്-ഐശ്വര്യ വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമായിരിയ്ക്കുകയാണ്. ഐശ്വര്യയും അഭിഷേകും അടുപ്പത്തോടെ സംസാരിക്കുന്നതും സ്‌നേഹപൂര്‍വം ചേര്‍ന്നു നടക്കുന്നതും വീഡിയോകളില്‍ കാണാം. അമിതാഭുമായും അടുപ്പത്തോടെയാണ് ഐശ്വര്യ പെരുമാറിയത്. പരിപാടി കഴിഞ്ഞ് ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒന്നിച്ചാണ് തിരികെപ്പോയത്.