Sports

ബുംറെയും ആകാശ്ദീപും ചെറുത്തുനിന്നു, ഓസ്‌ട്രേലിയ വിയര്‍ത്തു ; ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി

വാലറ്റത്തിന്റെ ഉജ്വലമായ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. പത്താമത്തെ ബാറ്റ്‌സ്മാന്‍ ജസ്പ്രീത് ബുംറെയും പതിനൊന്നാമന്‍ ആകാശ്ദീപിന്റെയും ചെറുത്തു നില്‍പ്പായിരുന്നു ഇന്ത്യയുടെ ആയുസ് നീട്ടിയെടുത്തത്. ആകാശ്ദീപ് 27 റണ്‍സ് എടുത്തപ്പോള്‍ ജസ്പ്രീത് ബുംറെ പത്തു റണ്‍സും എടുത്തതോടെയാണ് ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കിയത്.

54 പന്തില്‍ 39 റണ്‍സിന്റെ പുറത്താകാത്ത കൂട്ടുകെട്ടില്‍ ഇന്ത്യ 252/9 എന്ന നിലയിലാണ്. കളിയില്‍ വെറും മൂന്ന് സെഷനുകള്‍ മാത്രം ശേഷിക്കെ, ബുധനാഴ്ച മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ രക്ഷപ്പെടുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്. അഞ്ചാം വിക്കറ്റില്‍ ജഡേജയും രാഹുലും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മത്സരത്തില്‍ സജീവമായി തുടരുമെന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

രവീന്ദ്ര ജഡേജയുടെയും കെ എല്‍ രാഹുലിന്റെയും മികച്ച ബാറ്റിംഗിന് പിന്നാലെയായിരുന്നു ആകാശിന്റെയും ബുംറയുടെയും ചെറുത്തുനില്‍പ്പ്. 31 പന്തുകളില്‍ നിന്നുമായിരുന്നു 27 റണ്‍സ് ആകാശ്ദീപ് എടുത്തത്. ജസ്പ്രീത് ബുംറ 27 പന്തില്‍ 10 റണ്‍സ് എടുത്തു. ഇന്ത്യ ഇപ്പോള്‍ 193 റണ്‍സ് പുറകിലാണ്. ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും വിരാട്‌കോഹ്ലിക്കും തിളങ്ങാനായില്ല.

കോഹ്ലി മൂന്ന് റണ്‍സിനും രോഹിത് 10 റണ്‍സിനുമാണ് പുറത്തായത്. പരമ്പരയിലെ തന്റെ ആദ്യ ടെസ്റ്റ് ജഡേജ 7 ഫോറും ഒരു സിക്സും സഹിതം 77 റണ്‍സ് നേടി, ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ എന്ന തന്റെ പേര് കാത്തുസൂക്ഷിച്ചു. കെ.എല്‍. രാഹുല്‍ 84 റണ്‍സ് നേടി പുറത്താകാതെ നിന്നു. നേരത്തേ ഓപ്പണര്‍ യശ്വസ്വീ യാദവ് നാലു റണ്‍സിന് പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *