പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 25 വര്‍ഷത്തോളം സിറിയ ഭരിച്ച ഏകാധിപതിയായിരുന്നു ബശ്ശാറുല്‍ അസദ്. ഡമാസ്കസിലെയും അലപ്പോയിലെയും കൊട്ടാരത്തിൽ നിന്നാണ് വിമതർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടെത്തിയത്.
ഇപ്പോൾ പ്രചരിക്കുന്ന വിമതര്‍ പുറത്തുവിട്ട ഫോട്ടോകളിൽ അർദ്ധ നഗ്നനനായിട്ടാണ് അദ്ദേഹം പോസ് ചെയ്തിരിക്കുന്നത്. ഒരു ചിത്രത്തിൽ അസദ് ക്യാമറയുമായി പോസ് ചെയ്യുന്നതും ഇന്നർവെയർ ധരിച്ച് സ്കൂട്ടർ ഓടിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നിൽക്കുന്നതുമെല്ലാം പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽപ്പെടുന്നു.
അതേസമയം,ഈ മാസം എട്ടിന് വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് പിടിച്ചടക്കുന്നതിന് തൊട്ടുമുമ്പാണ് അസദും കുടുംബവും സിറിയ വിട്ട് റഷ്യയില്‍ അഭയം തേടിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആലപ്പോയിലെയും ദമസ്‌കസിലെയും കൊട്ടാരങ്ങള്‍ വിമതര്‍ കയ്യേറുകയും ചെയ്തു. ചിത്രങ്ങൾ വൈറൽ ആയതിനു പിന്നാലെ നിരവധി ആളുകളാണ് അതിൽ കമന്റ് ചെയ്തിരിക്കുന്നത്.
അസദ് കുടുംബത്തിന്റെ ആഡംബര ജീവിതം വിളിച്ചോതുന്നതാണ് പുറത്തുവരുന്ന ഫോട്ടോകള്‍എന്ന് പലരും കുറിച്ചു. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി സിറിയൻ മാധ്യമപ്രവർത്തകനായ ഹുസ്സാം ഹമൂദും രംഗത്തെത്തിയിട്ടുണ്ട്.