Lifestyle

പണമുണ്ടാക്കാന്‍ ആഗ്രഹമുണ്ടോ? ലാല്‍ കിതാബ് പറയുന്ന ചില വഴികള്‍

വേദിക് ആസ്‌ട്രോളജിയെന്ന വിഭാഗത്തില്‍, ലാല്‍ കിതാബ് എന്നൊരു ശാഖയുണ്ട്. പേരു സൂചിപ്പിയ്ക്കുന്ന പോലെ ചുവന്ന നിറത്തിലെ പുസ്തകങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന ഒരു ശാഖയാണിത്. ജ്യോതിഷവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടുതന്നെ എറെ പ്രചാരം നേടിയ ശാസ്ത്രശാഖയാണ് ഇത്.

ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവ കൃത്യമായി ചെയ്യുന്നത് ധനം നേടാനും സാമ്പത്തികപ്രയാസങ്ങള്‍ അകറ്റാനും സഹായിക്കുമെന്നാണ് പറയുന്നത്. വേദിക് ആസ്‌ട്രോളജിയിലെ ഈ ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക രീതികളെക്കുറിച്ചറിയൂ, ഇവ പരീക്ഷിച്ചു നോക്കൂ,

പാലുംവെള്ളവും – പാലുംവെള്ളവും ചേര്‍ത്ത് ആല്‍മരത്തിന്റെ വേരിലൊഴിയ്ക്കുന്നത് പണമുണ്ടാകാന്‍ നല്ലതാണ്.

ആലിനു താഴെ – ആലിനു താഴെ ഏതെങ്കിലും ചെടിയോ സസ്യമോ മുളച്ചു വളരുന്നുവെങ്കില്‍ ഈ ചെടി പിഴുതെടുത്ത് വീട്ടില്‍ കൊണ്ടു നട്ടു വളര്‍ത്തുക. ഇത് പണമുണ്ടാകാന്‍ സഹായിക്കും.

വ്യാഴാഴ്ച – വ്യാഴാഴ്ച ദിവസം പാലും വെള്ളവും ചേര്‍ത്ത് തുളസിയ്‌ക്കൊഴിയ്ക്കുന്നത് പണമുണ്ടാക്കാനുള്ള വഴിയാണ്.

രാവിലെ – രാവിലെ എഴുന്നേറ്റയുടന്‍ കൈകള്‍ രണ്ടും മലര്‍ത്തിപ്പിടിച്ചുകൂട്ടിപ്പിടിച്ച് കൈക്കുള്ളിലേയ്ക്കു നോക്കുക. പിന്നീട് ഈ കൈകള്‍ മുഖത്തു തൊടുക. കയ്യിന്റെ വിരലുകള്‍ ലക്ഷ്മീദേവിയേയും നടുഭാഗം സരസ്വതീദേവിയേയും താഴ്ഭാഗം വിഷ്ണുഭഗവാനേയും സൂചിപ്പിയ്ക്കുന്നു.

ഏകാദാശി – എല്ലാ ഏകാദാശി ദിവസങ്ങളിലും 9 തിരികളിട്ടു ലക്ഷ്മീദേവിയുടെ മുന്നില്‍ വിളക്കു കൊളുത്തുന്നത് നല്ലതാണ്.

വീട്ടിലേയ്ക്കു പുറത്തു നിന്നും വരുമ്പോള്‍ – വീട്ടിലേയ്ക്കു പുറത്തു നിന്നും വരുമ്പോള്‍ ഒഴിഞ്ഞ കയ്യോടെ കടക്കരുത്. എന്തെങ്കിലും,അതായത് പൂവോ പഴമോ എന്തെങ്കിലും കയ്യിലുണ്ടാകണം.

7 തരം ധാന്യങ്ങള്‍ – രാവിലെ 7 തരം ധാന്യങ്ങള്‍ പക്ഷികള്‍ക്കു നല്‍കുക. ഇത് പണമുണ്ടാകാന്‍ നല്ലതാണ്.

ചെമ്പു നാണയം – ഒരു ചെമ്പു നാണയം ചുവന്ന തുണിയില്‍ പൊതിഞ്ഞ് വീടിന്റെ മുന്‍വാതിലിനു സമീപം കെട്ടിത്തൂക്കിയിടാം. ഇതും പണമുണ്ടാകാന്‍ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *