Featured Health

ഈ പുതിയ കാര്യങ്ങള്‍ പഠിക്കുക; പ്രായത്തെയും ഓര്‍മ്മയേയും മറികടക്കാം

പ്രായമാകുന്തോറും നമ്മുടെ മസ്തിഷ്‌കം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രായം തലച്ചോറില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഓര്‍മ്മശക്തിയെയും ഏകാത്രയേയുമാണ് ബാധിക്കുക .

ഇതിനെ നേരിടാന്‍ ഒരു പുതിയ കായിക വിനോദം മുതല്‍ ഒരു പുതിയ ഭാഷ പഠിക്കുന്നത് വരെയുള്ള മാര്‍ഗങ്ങള്‍ സഹായകരമാണ്, നമ്മുടെ ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രസകരമായ പ്രവര്‍ത്തനങ്ങളാണ് താഴെപ്പറയുന്നത്.

  1. നൃത്തം അഭ്യസിക്കുക

ഒരു പുതിയ നൃത്തരൂപം പഠിക്കുന്നത് തലച്ചോറിന്റെ പ്രകടനവും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുമെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ പറയുന്നു. പൂര്‍ണ്ണമായും പുതിയ എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ തലച്ചോറിനെ ഉണര്‍ത്തുന്നു .

സന്തോഷകരമായ ഹോര്‍മോണുകള്‍ പുറത്തുവിടുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നൃത്തം സഹായിക്കും .

  1. ഒരു പുതിയ ഭാഷ പഠിക്കുക

ഒരു പുതിയ ഭാഷ പഠിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഒന്നാമതായി, നിങ്ങള്‍ സംസാരിക്കുന്ന ഭാഷകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. കൂടാതെ, ഒരു പുതിയ ഭാഷ പഠിക്കുന്നത് നിങ്ങളുടെ വൈജ്ഞാനിക കഴിവുകളെ മെച്ചപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ ഓര്‍മ്മശക്തി ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ പ്രശ്നപരിഹാര കഴിവുകള്‍ ഒരു പരിധിവരെ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

  1. വായന

നിങ്ങളുടെ വായന സജീവമാക്കുക. വായിക്കുമ്പോള്‍ കുറിപ്പുകള്‍ എഴുതുക. പ്രധാന പോയിന്റുകള്‍ ഹൈലൈറ്റ് ചെയ്യുക എന്നാണ് ഇതിനര്‍ത്ഥം. ഈ ശീലത്തെ സജീവ വായന എന്ന് വിളിക്കുന്നു. ഇത് ഫോക്കസ് കൂട്ടാനും ഗ്രഹണശേഷിയും ഓര്‍മ്മയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

  1. വ്യായാമം

പല ഗവേഷണ പഠനങ്ങളും വ്യായാമത്തെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്നു, പ്രത്യേകിച്ച് പഠനവും ഓര്‍മ്മയുമായി ബന്ധപ്പെട്ട മേഖലകള്‍. വ്യായാമം എന്നതിനര്‍ത്ഥം എല്ലാ ദിവസവും ഒരു മണിക്കൂര്‍ ജിമ്മില്‍ പോകുക എന്നല്ല.

ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പോലും തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങള്‍ നല്‍കും.

  1. സംഗീത ഉപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുക

ഒരു പുതിയ ഉപകരണം വായിക്കാന്‍ പഠിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും . ഒരു സംഗീത ഉപകരണം വായിക്കുന്നത് പിന്നീട് ജീവിതത്തില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയക്കുമെന്ന് പഠനം പറയുന്നു .

  1. ശ്വസന ധ്യാനം

ഒരു പഠനം പറയുന്നത്, ശ്വസന ധ്യാനം പോലെയുള്ള ശ്രദ്ധാപൂര്‍വ്വമായ പരിശീലനങ്ങള്‍ ജോലി മികച്ചതായി നിര്‍വ്വഹിക്കാനും,ശ്രദ്ധ കേന്ദ്രീകരിക്കാനും വൈജ്ഞാനിക പ്രക്രിയകള്‍ വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് . ആസൂത്രണം, പ്രശ്നപരിഹാര കഴിവുകള്‍ തുടങ്ങിയവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.