Lifestyle

കെമിക്കലുകള്‍ വേണ്ട, പ്രകൃതിദത്ത ചേരുവകള്‍കൊണ്ട് വീട്ടിലെ കൊതുകിനേയും കീടങ്ങളേയും തുരത്താം

തണുത്ത കാലാവസ്ഥയില്‍ അടുക്കളയുടെ പല മൂലകളിലും പ്രാണികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയെ തുരത്താനുള്ള ചില പൊടിക്കൈകള്‍ ചുവടെ കൊടുക്കുന്നു.

നാരങ്ങ

നാരങ്ങാനീരിന്റെ തീക്ഷ്ണമായ സുഗന്ധം ശക്തമായ ഒരു കീടനാശിനിയായി പ്രവര്‍ത്തിക്കുന്നു. കൊതുകു ശല്യം കുറയ്ക്കാന്‍ നാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. കൂടാതെ, വാതിലുകളിലും ജനലുകളിലും നാരങ്ങ തൊലികള്‍ വയ്ക്കുന്നത് കൊതുകുളെ തുരത്താന്‍ ഉപകാരപ്രദമാണ് . ഇത് പ്രാണികളെ അകറ്റുക മാത്രമല്ല, മുറികള്‍ വൃത്തിയുള്ളതാക്കാനും, സുഗന്ധപൂരിതമാക്കാനും സഹായിക്കും .

വിനാഗിരി

വിനാഗിരി, പ്രത്യേകിച്ച് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, പ്രകൃതിദത്ത കീടനിയന്ത്രണത്തിനുള്ള ഒരു ഉപാധിയാണ് . ഇതിന്റെ മണം
വിവിധ പ്രാണികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു . ഉറുമ്പുകളെ തുരത്താന്‍ തുല്യ അളവില്‍ വിനാഗിരിയും വെള്ളവും ചേര്‍ത്ത് ഉപയോഗിക്കുക. ഈ അസിഡിറ്റി മിശ്രിതം അവരുടെ ഫെറോമോണ്‍ ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു. ഫ്രൂട്ട് ഈച്ചകള്‍ക്ക് ഒരു മികച്ച കെണിയാണ് ആപ്പിള്‍ സിഡെര്‍ വിനെഗറിര്‍ . ഫ്രൂട്ട് ബൗള്‍ അല്ലെങ്കില്‍ ഭക്ഷണം വയ്ക്കുന്നതിന് സമീപമുള്ള ഒരു ചെറിയ പാത്രത്തില്‍ ഈ മിശ്രിതം ഡിഷ് വാഷുമായി യോജിപ്പിക്കുക. ഇത് ഈച്ചകള്‍ തടയുന്നതിന് സഹായിക്കും.

ഉപ്പ്

രുചി വര്‍ദ്ധിപ്പിക്കുന്നതിനുമപ്പുറം, ഉപ്പ് ഒരു കീടനാശിനിയായി വര്‍ത്തിക്കുന്നു. പൂന്തോട്ടങ്ങളില്‍ ഒച്ചുകളെ തുരത്താന്‍ ഉപ്പ് വിതറാവുന്നതാണ്. ഉപ്പിന്റെ നിര്‍ജ്ജലീകരണ ഗുണങ്ങള്‍ മൃദുവായ ശരീരമുള്ള ജീവികളെ നശിപ്പിക്കുന്നു. കൂടാതെ ഉറുമ്പുകളെ നശിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. ഉപ്പ് തളിക്കുന്നതിലൂടെ ഇവയുടെ സഞ്ചാരപാതകള്‍ തടസ്സപ്പെടുന്നു.

വെളുത്തുള്ളി

ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളവയാണ് വെളുത്തുള്ളി.
അതിനാല്‍ ഇവ കീടനാശിനിയായി വര്‍ത്തിക്കുന്നു. വെളുത്തുള്ളി ഗ്രാമ്പു എന്നിവ ചതച്ച് വെള്ളത്തില്‍ കലര്‍ത്തിയ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ കൊതുകിനെ തുരത്താന്‍ സാധിക്കും . ഉറുമ്പുകളെ പ്രതിരോധിക്കാനും ഇത് ഫലപ്രദമാണ് .

തുളസി

ഒരു ശക്തമായ കീടനാശിനിയാണ് തുളസി . പുതിയതോ ഉണങ്ങിയതോ ആയ തുളസി ഇലകള്‍ അടുക്കളയിലും കൊതുകുകള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളിലും വയ്ക്കുക. ഇവയുടെ മണം പ്രാണികള്‍ക്ക് അരോചകമാണ്. ഒരു തുളസി ചെടി വളര്‍ത്തുകയോ വീടിന്റെ കോണുകളില്‍ ഇലകള്‍ സ്ഥാപിക്കുകയോ ചെയ്യുന്നത് എട്ട് കാലികളെ തുരത്താന്‍ സഹായിക്കും .

കറുവപ്പട്ട

കറുവപ്പട്ട ശക്തമായ ഒരു കീടനിയന്ത്രണ ഉപാധിയാണ് . കറുവപ്പട്ടയുടെ രൂക്ഷമായ ഗന്ധം പ്രാണികളെ തുരത്തുന്നു. പാറ്റകള്‍ ഉള്ളിടങ്ങളില്‍ കറുവപ്പട്ട പൊടിച്ചത് വിതറുന്നത് അവയെ തുരത്താന്‍ സഹായിക്കും .

പുതിന

പുതിനയുടെ ശക്തമായ സുഗന്ധം പ്രാണികളെ പ്രതിരോധിക്കാന്‍ ഉത്തമമാണ് . പുതിനയിലകള്‍ ചതച്ച് കൊതുകിനെ അകറ്റാനായി ചര്‍മ്മത്തില്‍ പുരട്ടാം. ഈ ഇലകള്‍ പാത്രങ്ങളില്‍ ഇട്ട് വയ്ക്കുന്നത് പ്രാണികളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കും . പെപ്പര്‍മിന്റ് ഓയില്‍ കീടങ്ങളില്ലാത്ത അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായകമാണ് .

Leave a Reply

Your email address will not be published. Required fields are marked *