Hollywood

ആ സീനുകള്‍ അമ്മയ്ക്ക് അത്ര പിടിച്ചില്ല ; ബ്രിഡ്ജര്‍ടണ്‍ സീരീസിലെ രംഗങ്ങളെക്കുറിച്ച് നടി കഫ്‌ലാന്‍

‘ബ്രിഡ്ജര്‍ടണി’ലെ തന്റെ ലൈംഗിക രംഗങ്ങള്‍ അമ്മയ്ക്ക് അത്രകണ്ട് രസിച്ചില്ലെന്ന് നടി നിക്കോള്‍ കഫ്ലാന്‍. നടിയുടെ ആ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം അമ്മയില്‍ നിന്ന് അത്ര നല്ല പ്രതികരണം ലഭിക്കാത്തതിനെ കുറിച്ച് അവര്‍ സംസാരിച്ചു. ആ രംഗങ്ങള്‍ അവളുടെ ‘കുഴപ്പം’ എന്ന മട്ടില്‍ അമ്മ തന്നോട് പ്രതികരിച്ചെന്നും നടിക്ക് വട്ടാണ് എന്നുവരെ പറഞ്ഞതായും കഫ്ലാന്‍ പറഞ്ഞു.

നടിക്കൊപ്പം മാതാവ് സിനിമകാണാന്‍ പോകാനും കൂട്ടാക്കിയില്ല. വളരെ നന്നായി ചിത്രീകരിച്ചതും കഥാഗതിയുമായി ചേര്‍ന്ന് കിടക്കുന്നതുമായ ഇന്റിമേറ്റ് രംഗങ്ങളില്‍ നിക്കോള്‍ കഫ്‌ലാന്റെ മാതാവ് അത്ര സന്തുഷ്ടരായിരുന്നില്ല. കഫ്ലാന്‍ ദി ഗ്രഹാം നോര്‍ട്ടണ്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സീസണ്‍ ചിത്രീകരിക്കുമ്പോള്‍ തനിക്ക് 35 വയസ്സായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും പോലും പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സിനിമയില്‍ മുന്‍പ് അഭിനയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പോകുന്നു എന്ന് സെറ്റില്‍വച്ചാണ് നടി തിരിച്ചറിഞ്ഞത്. സെക്സിയായ പല കാര്യങ്ങളും അതില്‍ ചെയ്യേണ്ടിവന്നുവെന്ന് നടി പറഞ്ഞു.

ഞാന്‍ ഇത് എങ്ങനെ ചെയ്യും എന്ന് സ്വയം ചോദിച്ചിരുന്നതായും നടി പറഞ്ഞു. റൊമാന്റിക് ലീഡ് ചിത്രീകരിക്കുന്നത് ‘വിചിത്രം’ ആണെന്ന് വ്യക്തമാക്കിയ നടി അതാരു ‘സെക്‌സി’ സീരീസായതിനാല്‍ എല്ലാം അറിഞ്ഞു തന്നെയാണ് അതില്‍ എത്തിയതെന്നും പറയുന്നു. അതേസമയം നടിയുടെ അമ്മ എതിര്‍പ്പ് പറഞ്ഞെങ്കിലും മറ്റ് ആഗോള പ്രേക്ഷകര്‍ അവരുടെ സ്‌ക്രീന്‍ പ്രകടനം ശരിക്കും ഇഷ്ടപ്പെട്ടു. റെനെ ജീന്‍ പെയ്ജും ഫോബ് ഡൈനവറും ജോനാഥന്‍ ബെയ്ലിയും സിമോണ്‍ ആഷ്ലിയും നിക്കോള കൗളനും ലൂക്ക് ന്യൂട്ടനും തമ്മിലുള്ള പ്രണയങ്ങള്‍ ആയിരുന്നു സീരീസിന്റെ രസതന്ത്രവും. ഇന്റര്‍നെറ്റില്‍ അനേകരാണ് രംഗങ്ങള്‍ എഡിറ്റ് ചെയ്ത് വീണ്ടും കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *