പാരമ്പര്യത്തിന്റെയും പൈതൃകത്തെയുംചരിത്രത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും നാടാണ് ഗുജറാത്ത്. ആധുനികതയുടെയും സമ്പൂർണ്ണ സമന്വയമായ ബറോഡായിലെ ഒരു രാജകുടുംബത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മഹാരാജ സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദിൻ്റെ കുടുംബമാണിത്.
700 ഏക്കറിൽ പരന്നുകിടക്കുന്ന ലക്ഷ്മി വിലാസ് പാലത്തിലാണ് കുടുംബം താമസിക്കുന്നത്. 170 മുറികളാൽ സമ്പന്നമാണ് കൊട്ടാരം. ലക്ഷ്മി വിലാസ് പാലസിന് ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ നാലിരട്ടി വലിപ്പം ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വലിയൊരു ചരിത്രം തന്നെ കൊട്ടാരത്തിനു പിന്നിലുണ്ട്. 1880-കളിൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. ഇതിന്റെ വാസ്തുവിദ്യാ വിസ്മയമാണ് കാഴ്ചക്കാരനു കണ്ണിനെ അമ്പരപ്പിക്കുന്നത്., രാജാ രവിവർമ്മ പെയിൻ്റിംഗുകളുടെ ശേഖരങ്ങളുടെ ഒരു കലവറ തന്നെ ഇവിടെ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നായി കൊട്ടാരത്തിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
1721-ൽ മറാത്താ ജനറൽ പിലാജി റാവു ഗെയ്‌ക്‌വാദ് ബറോഡയെ മുഗളന്മാരിൽ നിന്ന് പിടിച്ചെടുത്ത് ഒരു സ്വതന്ത്ര മറാഠാ രാഷ്ട്രമായി സ്ഥാപിച്ചു. അവിടെ മുതൽ തുടങ്ങുന്നു രാജകുടുംബത്തിൻ്റെ ചരിത്രം. മറാത്ത ചരിത്രത്തിലെ പ്രധാന വ്യക്തി ആയിരുന്നു ഛത്രപതി ഷാഹു ഒന്നാമൻ. പാനിപ്പത്ത് യുദ്ധത്തിൽ (1761) മറാഠാ പരാജയത്തിന് ശേഷവും കുടുംബം തങ്ങളുടെ ഭരണം ഊട്ടി ഉറപ്പിച്ചു. 1802-ൽ ബ്രിട്ടീഷുകാരുമായി കാംബെ ഉടമ്പടിയിൽ ഒപ്പുവച്ചതോടെ , ബ്രിട്ടീഷ് പരമാധികാരം അംഗീകരിച്ചുകൊണ്ട് സ്വയംഭരണാവകാശം ബറോഡാ കുടുംബം നേടിഎടുത്തു. പിന്നീട് കുടുംബത്തിൻ്റെ അനന്തരാവകാശത്തെ സംബന്ധിച്ചു ഉണ്ടായ വലിയ കലഹത്തിന് അറുതി വരുത്തിക്കൊണ്ട് 2012-ൽ മഹാരാജ സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദ് സിംഹാസനധിപൻ ആയി. അദ്ദേഹം ഒരു രാജകീയൻ മാത്രമല്ല മറിച്ച് നല്ലൊരു കായിക പ്രേമി കൂടിയാണ്.
ഒരു മുൻ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം. ചരിത്രപ്രസിദ്ധമായ മോട്ടി ബാഗ് സ്റ്റേഡിയത്തിലെ അക്കാദമിയിലൂടെ അദ്ദേഹം ഇപ്പോൾ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചരിത്രകാരിയായ രാധികരാജെ ഗെയ്ക്‌വാദ് ആണ് അദ്ദേഹത്തിന്റെ പത്നി. ഗുജറാത്തിലെയും വാരാണസിയിലെയും 17 ചരിത്രപരമായ ക്ഷേത്രങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്തിനുള്ള ചുമതല ഈ കൊട്ടാരത്തിനാണ്. അതിനു പുറമെ വിൻ്റേജ് കാറുകളുടെ ഒരു വലിയ ശേഖരം തന്നെ ഇവർക്ക് സ്വന്തമായുണ്ട്. റോൾസ് റോയ്‌സിനും ബെൻ്റ്‌ലി ക്ലാസിക്കുകൾക്കുമൊപ്പം 1886-ലെ ബെൻസ് പേറ്റൻ്റ് മോട്ടോർവാഗൺ നിർമ്മിച്ച ആദ്യത്തെ കാറും അവരുടെ വിലപ്പെട്ട സ്വത്തിൽ ഉൾപ്പെടുന്നു.