Oddly News

ഇണയെ കണ്ടെത്താന്‍ ആണ്‍തിമിംഗലം താണ്ടിയത് 3 സമുദ്രങ്ങള്‍, സഞ്ചരിച്ചത് 13,046 കിലോമീറ്റര്‍; ഇതാണ് ഡെഡിക്കേഷന്‍!

പസിഫിക് സമുദ്രത്തിലുള്ള ഒരു ആണ്‍ കൂനന്‍തിമിംഗലം ഒരിണയെ കണ്ടെത്തുന്നതിനായി സഞ്ചരിക്കുന്നത് 13,046 കിലോമീറ്ററാണ്. പസിഫിക് സമുദ്രത്തില്‍ കൊളംബിയന്‍ തീരത്തുനടുത്തുനിന്നു തുടങ്ങിയയാത്ര അവസാനിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്‍സിബാര്‍ തീരത്തിനടുത്താണ്.കൂനന്‍ തിമിംഗലം ഇത്ര യാത്ര ചെയ്യുന്നത് പ്രശസ്തമാണെങ്കിലും ഇത്ര ദൂരം സഞ്ചരിച്ച് റെക്കോര്‍ഡ് ഇതാദ്യമാണ്. ഇവയുടെ സാധാരണമായ യാത്ര വടക്ക് – തെക്ക് ദിശയിലാണ് . എന്നാല്‍ ഈ തിമിംഗലം പടിഞ്ഞാറ് -കിഴക്ക് ദിശയിലാണ് യാത്ര നടത്തിയിരിക്കുന്നത്.

മെഗാപ്‌റ്റെറ നോവെംഗ്ലെിയെ എന്നറിയപ്പെടുന്ന കൂനന്‍ തിമിംഗലം, ലോകമെമ്പാടുമുള്ള സമുദ്രങ്ങളില്‍ വസിക്കുന്ന പ്രശ്സതമായ സസ്തനികളില്‍ ഒന്നാണ്. ഡോര്‍സല്‍ ഫിന്‍ ഭാഗത്തെ വ്യത്യസ്തമായ കൊമ്പും നീളമുള്ള പെക്റ്റൊറല്‍ ഫിനുകളും കൊണ്ട് തിരിച്ചറിയാവുന്ന തിമിംഗലങ്ങള്‍ ജലോപരിതലത്തില്‍ വാലുകള്‍ അടിച്ച് മുന്നേറുതുള്‍പ്പെടെയുള്ള അക്രോബാറ്റിക് ഡിസ്പ്ലേകള്‍ക്ക് പേരുകേട്ടതാണ് . തണുത്തതും ചൂടുള്ളതുമായ വെള്ളത്തില്‍ ഇവ കാണപ്പെടുന്നു. ഭക്ഷണത്തിനും പ്രജനനത്തിനുമായി കാലാനുസൃതമായ കുടയേറ്റം നടത്തുന്ന ജീവികളാണിവ.

ഹംപ്ബാക്ക് തിമിംഗലത്തിന്റെ ശ്രദ്ധേയമായ ശബ്ദം പേര് കേട്ടതാണ്. വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം മുതല്‍ ഇണചേരല്‍ ചടങ്ങുകളില്‍ ആധിപത്യം സ്ഥാപിക്കുന്നത് വരെ ഈ ശബ്ദങ്ങളുടെ ലക്ഷ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
മുതിര്‍ന്ന കൂനന്‍ തിമിംഗങ്ങള്‍ക്ക് 50 അടി വരെ നീളവും 40 ടണ്‍ വരെ ഭാരവുമുണ്ടാകും. ചെറിയ മത്സ്യങ്ങളും ക്രില്ലുമാണ് ഭക്ഷണം. പല പാരിസ്ഥിതിക ഭീഷണികള്‍ ഇവ നേരിടുന്നു.

ഭാവിയില്‍ അന്യഗ്രഹജീവികള്‍ നമ്മുടെ സമ്പര്‍ക്കത്തില്‍ എത്തിയാല്‍ നാം അവരോട് സംസാരിക്കുമെന്ന ഗവേഷണത്തിലും കുനന്‍ തിമിംഗലങ്ങളുണ്ട്. അന്യജീവികളെ കണ്ടെത്താനും അവരോട് ആശയവിനിമയം സ്ഥാപിക്കാനും ഉദ്ദേശിച്ചുള്ള ഗവേഷണ സംഘടനയാണ് സെര്‍ച്ച് ഫോര്‍ എക്സ്ട്ര ടെറസ്ട്രിയല്‍ ഇന്റലിജന്‍സ് അഥവാ സേറ്റി. സേറ്റി ഭാവിയില്‍ ഏലിയന്‍സുമായി ആശയവിനിമയം നടത്തേണ്ടി വന്നാല്‍ അതിന്റെ രീതി പഠിക്കാനായി ഭൂമിയില്‍ തന്നെയുള്ള ബുദ്ധികൂര്‍മതയുള്ള മൃഗങ്ങളുമായി സംവാദിക്കാന്‍ ഒരു പദ്ധതി നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *