Lifestyle

കറുത്ത പ്ലാസ്റ്റിക് സ്പൂണും തവിയും നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാന്‍സര്‍ സാദ്ധ്യത, പ്രത്യുല്‍പാദനക്ഷമത കുറയും

കറുത്ത നിറത്തിലുള്ള അടുക്കള പാത്രങ്ങളും സ്പൂണും തവിയുമൊക്കെ കാണാന്‍ മനോഹരമാണല്ലേ? ഇവ ഉപയോഗിക്കാനായി വളരെ സൗകര്യ പ്രദവും വൃത്തിയാക്കാനായി എളുപ്പവുമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

യു എസില്‍ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ടോക്‌സിക് ഫ്രീ ഫ്യൂച്ചര്‍ വ്രിജെ യൂണിവേഴ്‌സിറ്റി ഐംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച പല ഗാര്‍ഹിക ഉല്‍പ്പന്നങ്ങളിലും കാന്‍സറിന് കാരണമാകുന്നതും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതുമായ ഫ്‌ളെയിം റിട്ടാര്‍ഡന്ററുകളുടെ സാന്നിധ്യം കണ്ടെത്തി.

ഈ പറഞ്ഞ ഫ്‌ളെയിം റിട്ടാര്‍ഡന്റുകള്‍ തീ പടരുന്നത് സാവധാനത്തിലാക്കുന്നതിനോ തടയുന്നതിനോ ആയി ഉപയോഗിക്കുന്നതാണ്.

ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് , നിര്‍മാണ സാമഗ്രികള്‍ , പ്ലാസ്റ്റിക് , ടെക്‌സ്റ്റെല്‌സ് , ഗതാഗത ഉപകരണങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇത് ചേര്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍, കപ്പുകള്‍ എന്നിവ പോലുള്ള ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇനങ്ങളിലും ഈ വിഷവസ്തുക്കള്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

ടെലിവിഷനിലൊക്കെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ പലപ്പോഴും വിഷാംശമുള്ള ഫ്‌ളെയിം റിട്ടാര്‍ഡന്ററുകളുടെ ഉയര്‍ന്ന സാന്ദ്രതയുണ്ട്. ഇത് അടുക്കള പാത്രങ്ങള്‍ പോലുള്ള വീട്ടുപകരണങ്ങള്‍ നിർമിക്കാനായി റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നു.

ഫ്‌ലെയിം റിട്ടാര്‍ഡന്റുകള്‍ അടങ്ങിയ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യുമ്പോള്‍ അതിനു കറുത്ത നിറമായിരിക്കും. അതിനാലാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇങ്ങനെയുള്ള വിഷ വസ്തുക്കള്‍ കൂടുതലായി കാണുന്നത്. കീമോസ്ഫിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കറുത്ത പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച 203 ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ചു. അതില്‍ 85 ശതമാനത്തിലും വിഷമയമായ ഫ്‌ളെയിം റിട്ടാര്‍ഡന്റുകള്‍ ഉണ്ടായിരുന്നു.കാന്‍സറിന് കാരണമാകുന്നതിന് പുറമേ, പ്രായപൂര്‍ത്തിയായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രവര്‍ത്തനത്തിലും പ്രത്യുല്‍പാദനക്ഷമതയിലും പ്രതികൂല ഫലങ്ങള്‍ ഇത് കാരണം സംഭവിക്കാം. കുട്ടികളില്‍ വളര്‍ച്ച , വികസനം എന്നിവ തടയുന്നു.

Leave a Reply

Your email address will not be published. Required fields are marked *