Healthy Food

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാക്കെ നല്ലത്, അധികമായാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കും?

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കഴിക്കേണ്ടതെന്ന് എല്ലാവരും പറയാറുണ്ട്. പോഷക സമ്പന്നമായ ആഹാരം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പോഷകസമ്പന്നമായ ആഹാരം അമിതമായി കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷവും ചെയ്യും. പ്രോട്ടീന്‍ അധികമായാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കുമെന്നു നോക്കാം.

ക്ഷീണം – അമിത അളവിലെ പ്രോട്ടീന്‍ ശരീരത്ത് എത്തിയാല്‍ ക്ഷീണം അനുഭവപ്പെടും. അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇതാണ് ഈ ക്ഷീണത്തിന്റെ കാരണം.

അമിതവണ്ണം – അമിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ വേണ്ടി മാംസവും പ്രോട്ടീന്‍ ഷേക്കുകളുമെല്ലാം കുടിച്ചാല്‍ ഇത് പൊണ്ണത്തടിയായിരിക്കും ഉണ്ടാക്കുന്നത്.

ദന്തരോഗങ്ങള്‍ – കെറ്റോ ഡയറ്റ്, അറ്റ്കിന്‍സ് ഡയറ്റ് അങ്ങനെ പലതരത്തിലെ ഡയറ്റ് പ്ലാനുകള്‍ ഇപ്പോഴുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ആഹാരം ധാരാളം അടങ്ങിയതാണ് ഈ വക ഡയറ്റുകള്‍. എന്നാല്‍ ഇവയുടെ പോരായ്മ എന്തെന്നാല്‍ ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞ അളവില്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ്. അങ്ങനെ വരുമ്പോള്‍ ശരീരം ഉള്ളില്‍ നിന്നുതന്നെ കൂടിയ അളവില്‍ ഫാറ്റ് പിന്‍വലിക്കാന്‍ ആരംഭിക്കും. ഇതിന്റ ഫലമായി കെറ്റോണ്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിപ്പെടുന്നു. ഇത് വായ്‌നാറ്റത്തിനു കാരണമാകും.

ആര്‍ ഡി എ (Recommended Dietary Allowance) – നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളെ അളക്കുന്നത് ഈ ആര്‍ ഡി എ അനുസരിച്ചാണ്. ഇതുപ്രകാരം ഒരു കിലോഗ്രാമിന് 0.8 ഗ്രാമാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍. അങ്ങനെ നോക്കിയാല്‍ 50-60 ഗ്രാം പ്രോട്ടീനാണ് ഒരു ദിവസം ആവശ്യം വരുന്നത്. 30 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ഒരേസമയം നമ്മുടെ ശരീരത്തിന്റെ ദഹനവ്യവസ്ഥയ്ക്ക് ദഹിപ്പിക്കാനും സാധിക്കില്ല. അതിനാല്‍ തന്നെ 50 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തിയാല്‍ അത് ഉപയോഗിക്കപ്പെടാതെ പോകുകയാണ് ചെയ്യുക.

മൂഡ് സ്വിങ്സ് – പ്രോട്ടീന്‍ ധാരാളമായി കഴിക്കുന്നതിന്റെ ഒരു പ്രധാനപ്രശ്നമാണ് വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍. അത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ആണ് ശരീരത്തിലെ ഗ്ലൂക്കോസിനെ എനര്‍ജിയായി പരിണമിക്കാന്‍ സഹായിക്കുന്നത്. എനര്‍ജിയുടെ കുറവ് മൂലം ക്ഷീണം അനുഭവപ്പെടുകയും അത് വൈകാരികമായ പ്രശ്നങ്ങളുണ്ടാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *