Movie News

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 2021 ല്‍ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമാചിതരായത്. വേര്‍പിരിയലിനായി നാഗചൈതന്യയുടെ കുടുംബം നടിക്ക് ഒരു വന്‍തുക വാഗ്ദാനം ചെയ്തിരുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നടി അക്കിനേനി കുടുംബം വെച്ചു നീട്ടിയ തുക വ്യക്തിപരമായ കാരണങ്ങളാല്‍ നിരസിച്ചു.

നാഗചൈതന്യയില്‍ നിന്നും വേര്‍പിരിയാന്‍ നടിക്ക് നാഗയുടെ കുടുംബം 200 കോടി വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി ഈ തുക നിരസിച്ചു. നടനില്‍ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും വാങ്ങേണ്ടതില്ലെന്ന് നടി തീരുമാനിക്കുകയായിരുന്നു. വിവാഹത്തില്‍ നിന്നുള്ള ഒരു സാമ്പത്തിക പിന്തുണയും തനിക്ക് ആവശ്യമില്ലെന്ന് നടിക്ക് തോന്നി. തന്റെ വ്യക്തിപരമായ നഷ്ടത്തെ അതിജീവിക്കാന്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നടി തീരുമാനിക്കുകയായിരുന്നു.

സംഭവത്തില്‍ നടി ഏറെ തകര്‍ന്നു പോയെങ്കിലും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തെ തടസ്സപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഇട്ട ഒരു ഔദ്യോഗിക കുറിപ്പിലൂടെയായിരുന്നു. അവര്‍ ഇരുവരും തങ്ങളുടേതായ വ്യത്യസ്ത പാതകള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ എഴുതി. തങ്ങളുടെ ബന്ധത്തിന്റെ അടിത്തറയായ ദശാബ്ദക്കാലത്തെ സൗഹൃദം എന്നും സവിശേഷമായി നിലനില്‍ക്കുമെന്ന് നടി പരാമര്‍ശിച്ചു.

ആ സമയത്ത്, ഈ പ്രയാസകരമായ സമയത്ത് എല്ലാവരേയും പിന്തുണയ്ക്കണമെന്ന് സാമന്ത അഭ്യര്‍ത്ഥിക്കുകയും മുന്നോട്ട് പോകുമ്പോള്‍ സ്വകാര്യത ആവശ്യപ്പെടുകയും ചെയ്തു. സാമന്തയുമായി വേര്‍പിരിഞ്ഞ നാഗ ചൈതന്യ ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു. ഡിസംബര്‍ 4 ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നിരവധി എ-ലിസ്റ്റുകാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ദമ്പതികള്‍ വിവാഹിതരായി. രാം ചരണ്‍, ചിരഞ്ജീവി, എസ്എസ് രാജമൗലി തുടങ്ങിയവര്‍ ആഘോഷത്തിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *