ഭക്ഷണപ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മീനാണ് നെത്തോലി. ചൂടയെന്നും കൊഴുവയെന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്. ഇത് വറുത്ത് കഴിക്കുന്നതാണ് വളരെ രുചികരം. എന്നാല്‍ ഇത് വൃത്തിയാക്കി എടുക്കുകയെന്നത് ടാസ്‌കാണ്. കത്തിയും കത്രികയുമൊന്നുമില്ലാതെ നത്തോലി വെട്ടിയെടുക്കാം. അതിന്റെ മുള്ളും എടുക്കാനൊരു ട്രിക്കുണ്ട്.
മീനിന്റെ തലയുടെ ഭാഗം കൈ കൊണ്ട് നുള്ളി കളയണം. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്‍ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനായി മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോള്‍ വയറ് ഭാഗം മുഴുവനായും രണ്ടായി പിളര്‍ത്ത് പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതുമാണ്. ഇനി ഇതിനെ വൃത്തിയാക്കി വറുത്തെടുത്ത് മുള്ളില്ലാതെ കഴിക്കാവുന്നതാണ്.
എണ്ണ ഇല്ലാതെ നത്തോലി വാഴയിലയിൽ രുചികരമായി വേവിച്ചെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.
അരപ്പ് തയ്യാറാക്കാനായി മിക്‌സിയുടെ ജാറില്‍ വെളുത്തുള്ളി, ചുവന്നുള്ളി, പെരും ജീരകം, കറിവേപ്പില, പച്ചമുളക്, പുളിവെള്ളം , മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചെടുക്കാം. പിന്നീട് ഇത് മീനില്‍ ഇട്ട് 1 മണിക്കൂര്‍ മാറ്റിവെക്കാം. മാരിനേറ്റ് ചെയ്ത മീന്‍ കുറച്ച് എടുത്ത് വാഴയിലയില്‍ വച്ച് മടക്കി 10 മിനിറ്റ് ആവിയില്‍ വേവിച്ചാല്‍ സ്വാദിഷ്ടമായ വിഭവം റെഡി.