സൗഹൃദം എപ്പോഴും മനോഹരമാണ്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന വാക്കിനെ കുറിക്കുന്നത്. ഇത് മൂന്ന് ചങ്ങാതിമാരുടെ സൗഹൃദത്തിന്റെ കഥയാണ്. സോണിയ ബെന്നി, മിനി ജിജോ രാധിക റെജി എന്നിവര്‍ ഉറ്റ സ്നേഹിതരാണ്.മൂന്നുപേര്‍ക്കും പ്രായം 44. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളായ ഇവരുടെ വീടുകള്‍ അടുത്തടുത്തായിരുന്നു. വിവാഹത്തിന് ശേഷം മൂന്നിടത്തായെങ്കിലും ഫോൺ വിളികളിലൂടെയും കൂടിച്ചേരലുകളിലൂടെയും സൗഹൃദം തുടര്‍ന്നു.
പെട്ടെന്ന് സോണിയ കാന്‍സര്‍ ബാധിതയായി. കരുതലും പരിചരണവും നല്‍കാനായി കൂട്ടുകാരിയ്ക്ക് കൂട്ടായി മിനിയും രാധികയും ഓടിയെത്തി. വേദനകളില്‍ നിന്നും സോണിയ കരകയറിയതും രാധികയ്ക്ക് കാന്‍സര്‍ ബാധിച്ചു. രാധികയ്ക്ക് മിനിയും സോണിയയും സഹായമായി. രാധിക ജീവിത്തിലേക്ക് തിരികെ കയറുമ്പോള്‍ മിനിയും കാന്‍സര്‍ ബാധിതയായി.
ജീവിതംതന്ന അനുഭവത്തിന്റെ കരുത്തുമായി രണ്ടു കൂട്ടുകാരികളും മിനിക്ക് ഒപ്പം നിന്നു. വേദനകളില്‍നിന്ന് മിനിയും തിരിച്ചുവരികയാണ്. രോഗത്തിൽ നിന്നും മുക്തി നേടിയെങ്കിലും ചികിത്സ തുടരുന്നു. സന്തോഷം മാത്രമല്ല നോവും പങ്കിടുന്നവരാണ് യതാര്‍ത്ഥത്തിലുള്ള സുഹൃത്തുക്കള്‍.
രോഗദിനങ്ങള്‍ തൊഴില്‍ നഷ്ടമായി മൂന്ന് പേരും തയ്യല്‍ക്കട തുടങ്ങാനുള്ള ശ്രമത്തിലാണ്. സാമ്പത്തിക പ്രയാസമുണ്ടെങ്കിലും മൂന്ന് പേരും ഒന്നിച്ചിറങ്ങുകയാണ്.സോണിയയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്.മിനിയുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരിയില്‍ കട നടത്തുന്നു. രാധികയുടെ ഭര്‍ത്താവ് കൂലിപ്പണി ചെയ്യുന്നു .