കാലം മാറിയതിനൊപ്പം ആരോഗ്യസങ്കല്പ്പങ്ങള്ക്ക് മാറ്റം വന്നു . ഇപ്പോള്‍ ജിമ്മില്‍ പോകുന്നവരുടെയും ഫിറ്റ്നസ് നോക്കുന്നവരുടെയും എണ്ണം കൂടി. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധവര്‍ധിച്ചു. എണ്ണ ചേര്‍ക്കാത്ത ഒരു കറി പോലും കാണില്ല. പ്രത്യേകിച്ച് തോരൻ , മെഴുക്ക് പുരട്ടി ഇവയില്ലെല്ലാം എത്രയൊക്കെ നിയന്ത്രിച്ചാലും നമ്മള് എണ്ണ ഉപയോഗിക്കും.
ഒഴിക്കുമ്പോള്‍ എണ്ണ കൂടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഇനി എണ്ണ കൂടിപ്പോയാല്‍ ഒഴിവാക്കാനായി അടിപൊളി ട്രിക്കുണ്ട്. ദീപ്തി കപൂര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ട്രിക്ക് പങ്കിട്ടത്. വീഡിയോ പെട്ടെന്ന് വൈറലായി .
തോരന്‍, മെഴുക്ക് പുരട്ടി ഉണ്ടാക്കുമ്പോള്‍ എണ്ണ കൂടിപ്പോയാല്‍ കുറഞ്ഞ സമയം കൊണ്ട് എണ്ണയെ വേര്‍തിരിക്കാം. ഒരു ചെറിയ പാത്രം കറി ഉണ്ടാക്കുന്ന പാത്രത്തിന് നടുവിലായി വെക്കുക തോരന്‍ രണ്ട് വശത്തായി മാറ്റി വെച്ചിട്ട് അതിന് ശേഷം മൂടി വെക്കുക. കുറച്ച് കഴിയുമ്പോള്‍ മൂടി വെച്ച അടപ്പ് എടുത്ത് മാറ്റുക. പിന്നീട് കറിയുടെ നടുവിലെ ചെറിയ പാത്രവും മാറ്റുക. അധികമായ എണ്ണ മുഴുവനായി ആ ഭാഗത്തില്‍ കേന്ദ്രീകരിച്ചതായി കാണാനായി കഴിയും. ചെറിയ പാത്രം കൊണ്ട് എണ്ണ മൂടിവെച്ച് വശങ്ങളില് നിന്ന് തോരന്‍ എടുത്തു മാറ്റാവുന്നതാണ്. 1.5 മില്യണ്‍ ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.