അമേരിക്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഭീതി നിറയ്ക്കുന്ന ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാള്‍ട്ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യു എസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളില്‍ ഈ ഗ്രൂപ്പ് ആക്രമണം നടത്തിയെന്ന് വെളിപ്പെടുതിയിരിക്കുകയാണിപ്പോള്‍ അമേരിക്ക.
നിരവധി അമേരിക്കക്കാരുടെ ആശയവിനിമയം ചോര്‍ത്തുന്നതിലുപരി രാഷ്ട്രീയക്കാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ആശയവിനിമയമാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്.
തീര്‍ന്നില്ല, ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡുകള്‍ക്കും ഇടയിലെ സന്ദേശവിനിമയം ഹാക്കിങിന് ഇരയാക്കാന്‍ സാധ്യതയുണ്ടെന്ന് എഫ് ബി ഐ പറയുന്നു. സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ അവ എന്‍ട് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന ഫലപ്രദമായി പരിരക്ഷിക്കപ്പെടുന്നില്ല.
ടി മൊബൈല്‍, ലുമെന്‍ തുടങ്ങിയ ടെലികോം സേവനദാതാക്കളെ ലക്ഷ്യമാക്കിയാണ് ആക്രമണം. സന്ദേശങ്ങളുടെ പാറ്റേണും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്താനായി കഴിയുന്ന മെറ്റ ഡാറ്റ ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്കാണ് ഹാക്കര്‍മാര്‍ ആക്സസ് നേടിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഹാക്കര്‍മാരെ തടയാനായി യു എസ് ടെലികമ്യൂണിക്കേഷന്‍ ദാതാക്കള്‍ക്ക് അവരുടെ സൈബര്‍ പ്രതിരോധം എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള എഫ്ബി ഐയും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയും ഈ ആഴ്ച ഒരു നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു.