Health

സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

സസ്യ-അധിഷ്ഠിത പ്രോട്ടീന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംവാദം വളരെക്കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനം സസ്യാധിഷ്ഠിത പ്രോട്ടീന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു .

പ്രോട്ടീന്‍

ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്ന ആളുകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിലൊന്ന് കുറവാണെന്ന് വിദഗ്ധര്‍ കണ്ടെത്തി. സസ്യാധിഷ്ഠിത ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുന്നു.

30 വര്‍ഷത്തിനിടയില്‍ 200,000 മുതിര്‍ന്നവര്‍ക്കിടയിലാണ് വിദ്ഗ്ദ്ധര്‍ ഗവേഷണം നടത്തിയത്. വലിയ അളവിലെ നാരുകളും ആന്റിഓക്സിഡന്റുകളും ധമനികളുടെ തടസ്സം തടയുകയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു .

സംസ്‌കരിച്ച മാംസങ്ങള്‍ ഒഴിവാക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ ഫലപ്രദമാണെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.

ഈ പഠനത്തില്‍ 203,000 ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ ഓരോ നാല് വര്‍ഷത്തിലും അവരുടെ ദൈനംദിന ഭക്ഷണത്തെക്കുറിച്ചാണ് വിശകലനം നടത്തിയത് .
30 വര്‍ഷത്തിനിടയില്‍, 10,000-ലധികം കൊറോണറി ഹൃദ്രോഗ കേസുകളും 6,000-ലധികം സ്‌ട്രോക്ക് കേസുകളും ഉള്‍പ്പെടെ 16,118 ഹൃദ്രോഗ കേസുകളാണ് അവര്‍ കണ്ടെത്തിയത് .

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കലിലെ പഠനം
ഏറ്റവും കൂടുതല്‍ മൃഗകൊഴുപ്പ് കഴിക്കുന്നവരെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ അളവില്‍ അനിമല്‍ പ്രോട്ടീന്‍ കഴിക്കുന്നവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 19 ശതമാനം കുറവാണെന്നും, ഒപ്പം കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 27 ശതമാനം കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു .

സസ്യാധിഷ്ഠിത പ്രോട്ടീന്റെ 7 മികച്ച ഉറവിടങ്ങള്‍

  1. ചെറുപയര്‍

ചെറുപയര്‍ മികച്ച കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് . അവശ്യ ധാതുക്കളായ ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ഫോളേറ്റ് ഉള്‍പ്പെടെയുള്ള ബി വിറ്റാമിനുകള്‍ പോലുള്ള വിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

  1. ടോഫു

ബീന്‍ തൈര് എന്നറിയപ്പെടുന്ന ടോഫു സോയാ പാലില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ന്യൂട്രല്‍ ഫ്‌ലേവറും അനുയോജ്യമായ ടെക്‌സ്ചറും ഇതിനെ പല വിഭവങ്ങളിലും അനുയോജ്യമാക്കുന്നു . പ്രോട്ടീന്‍ കൂടാതെ, ഇരുമ്പ്, കാല്‍സ്യം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ബലത്തിനും പ്രധാന ധാതുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ പൂരിത കൊഴുപ്പ് കുറവാണ്. ഹൃദയത്തിന് ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

  1. സോയാബീന്‍

എല്ലാ അവശ്യ അമിനോ ആസിഡുകളും നല്‍കുന്ന ഏറ്റവും മികച്ച സസ്യ അധിഷ്ഠിത സ്രോതസ്സുകളിലൊന്നാണ് സോയാബീന്‍. നിങ്ങള്‍ വെജിറ്റേറിയന്‍ അല്ലെങ്കില്‍ വെജിറ്റേറിയന്‍ ഡയറ്റാണ് പിന്തുടരുന്നതെങ്കില്‍ സോയാബീന്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ് . എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

  1. വന്‍ പയര്‍

സസ്യാധിഷ്ഠിത പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് വന്‍ പയര്‍ . ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുള്‍പ്പെടെയുള്ള നാരുകളും ധാതുക്കളും ഇവയില്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ കൊഴുപ്പ് കുറവാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും അവയില്‍ അടങ്ങിയിട്ടുണ്ട്.

  1. അമരന്ത്

സസ്യാധിഷ്ഠിത പ്രോട്ടീന്റെ മറ്റൊരു മികച്ച ഉറവിടമാണ് അമരന്ത് . അമരന്തില്‍ ഫൈറ്റോസ്റ്റെറോള്‍സ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന പോളിഫെനോളുകളും ഫ്‌ലേവനോയിഡുകളും ഉള്‍പ്പെടെയുള്ള അവശ്യ ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.

  1. ബദാം

ബദാമില്‍ പ്രോട്ടീനും മറ്റ് നിരവധി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകള്‍ ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ഹൃദയ ക്ഷേമത്തിനും സഹായകമാണ് .