മൈറയിലെ വിശുദ്ധ നിക്കോളാസ് ഒരു ആദ്യകാല ക്രിസ്ത്യന്‍സന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിന്നുമായിരുന്നു ഡച്ച് നാടോടിക്കഥകളിലൂടെ വലിയ പ്രചാരം കിട്ടിയ ക്രിസ്മസിന് സമ്മാനങ്ങളുമായി എത്തുന്ന സിന്റര്‍ക്ലാസിന്റെ ജനനം. ഈ സിന്റര്‍ക്ലാസ് യുഎസില്‍ സാന്താക്ലോസായി. ഇംഗ്‌ളണ്ടില്‍ സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് പപ്പയായി.
മഞ്ഞുവണ്ടിയില്‍ ദരിദ്രരായ കുഞ്ഞുങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ പ്രചോദിപ്പിച്ച മൈറയിലെ വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ മുഖം ഏകദേശം 1,700 വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. എഡി 343ല്‍ മരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ‘ഓള്‍ഡ് സെയിന്റ് നിക്കിന്റെ’ തലയോട്ടി ഉപയോഗിച്ച് വിദഗ്ധര്‍ പുനര്‍നിര്‍മിച്ച അദ്ദേഹത്തിന്റെ ജീവനുള്ള മുഖം അങ്ങിനെ ആദ്യമായി കാണാന്‍ കഴിയും. എ.ഡി. 343 ലാണ് അദ്ദേഹം കാലംചെയ്തതെന്നാണു വിശ്വാസം. അദ്ദേഹത്തിന്റെ തലയോട്ടിയില്‍നിന്നാണു പുതിയ ചിത്രം തയാറാക്കിയത്.
ക്രിസ്മസ് ഫാദറായ സാന്താക്ലോസിന്റെ മുഖം കമ്പ്യൂട്ടര്‍ സഹായത്തോടെയവണ് ഗവേഷകര്‍ പുന:ര്‍നിര്‍മിച്ചത്. മൈറയിലെ വിശുദ്ധ നിക്കോളാസ് കാലംചെയ്ത് നൂറ്റാണ്ടുകള്‍ക്കുശേഷമാണു ക്രിസ്മസ് ഫാദര്‍ എന്ന നിലയില്‍ പ്രശസ്തനായത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കൊക്കോകോള പരസ്യത്തിനായി തയാറാക്കിയ ചുവന്ന കുപ്പായവും നരച്ച താടിയുമുള്ള ക്രിസ്മസ് ഫാദര്‍ രൂപമാണു പിന്നീട് ആളുകളുടെ മനസില്‍ പതിഞ്ഞത്.
റോമന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള അധികാരികളെ വെല്ലുവിളിച്ച് യേശുക്രിസ്തുവിന്റെ വചനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ വരെ പണയപ്പെടുത്താന്‍ ധൈര്യം കാണിച്ച ബിഷപ്പായിരുന്നു നിക്കോളാസ്. ദരിദ്രരെ അദ്ദേഹം സഹായിച്ചിരുന്നു. ക്രിസ്മസിന് സമ്മാനം നല്‍കാനുള്ള പ്രചോദനം ദയയുടെ പ്രതീകമായ അദ്ദേഹത്തില്‍ നിന്നുമാണ് ആള്‍ക്കാര്‍ക്ക് കിട്ടിയത്. ഇന്ന് കാണുന്ന സാന്താക്ലോസിന്റെ ചിത്രം 1863-ന്റെ തുടക്കത്തില്‍ ഹാര്‍പേഴ്സ് വീക്കിലി മാസികയ്ക്കായി തോമസ് നാസ്റ്റ് എഴുതിയ ഒരു ചിത്രീകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
അദ്ദേഹത്തിന്റെ റോസ് കവിളുകള്‍, റെയിന്‍ഡിയര്‍, സ്ലീഗ്, കളിപ്പാട്ടങ്ങളുടെ ചാക്ക്, വിശാലമായ മുഖം തുടങ്ങി ഇന്ന് നമുക്കുള്ള നാടോടി രൂപ സങ്കല്‍പ്പങ്ങള്‍ക്ക് ഈ കവിത കാരണമായി. സാന്താക്‌ളോസിന്റെ മുഖം സൃഷ്ടിക്കാന്‍ പ്രധാന സൃഷ്ടാവായ മൊറേസും സംഘവും 1950-കളില്‍ സെന്‍ട്രോ സ്റ്റുഡി നിക്കോളായാനിയുടെ അനുമതിയോടെ ലൂയിജി മാര്‍ട്ടിനോ ശേഖരിച്ച ഡാറ്റ ഉപയോഗിച്ചു. ആദ്യം ഈ ഡാറ്റ ഉപയോഗിച്ച് തലയോട്ടി 3 ഡിയില്‍ പുനര്‍നിര്‍മ്മിച്ചു.
സ്റ്റാറ്റിസ്റ്റിക്കല്‍ പ്രൊജക്ഷനുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ മുഖത്തിന്റെ പ്രൊഫൈല്‍ കണ്ടെത്തി.”ജീവനുള്ള ഒരാളുടെ തലയുടെ ടോമോഗ്രാഫി ക്രമീകരിക്കുന്ന ശരീരഘടനാപരമായ രൂപഭേദം വരുത്തുന്നതിനുള്ള സാങ്കേതികത ഇതിന് അനുബന്ധമായി നല്‍കി. ‘അവസാന മുഖം ഈ വിവരങ്ങളുടെയെല്ലാം ഒരു ഇന്റര്‍പോളേഷനാണ്. സെന്റ് നിക്കോളാസിന്റെ പ്രതിരൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താടിയും വസ്ത്രവും പോലുള്ള സവിശേഷതകള്‍ ചേര്‍ത്തു.
ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ബിഷപ്പായിരുന്നു സെന്റ് നിക്കോളാസ്. പൗരസ്ത്യ സഭകള്‍ക്ക് അദ്ദേഹം മാര്‍ നിക്കാളാവോസാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ഭൗതികാവശിഷ്ടങ്ങള്‍ സൂചന നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ നട്ടെല്ലിലും പെല്‍വിസിലും ആര്‍ത്രൈറ്റിസക്ക ബാധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷണക്രമം കൂടുതലും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നതായും സൂചനയുണ്ട്.
വിശുദ്ധ നിക്കോളാസ് ഇന്നത്തെ തുര്‍ക്കിയിലെ മൈറയിലെ ബിഷപ്പായിരുന്നു. മൂന്ന് പെണ്‍കുട്ടികളെ വേശ്യാവൃത്തിയില്‍ നിന്ന് അദ്ദേഹം രക്ഷിച്ചു. ഓരോന്നിനും സ്ത്രീധനം നല്‍കി. അവരെ വിവാഹം കഴിക്കാന്‍ അനുവദിച്ചതുള്‍പ്പെടെ വിവിധ സല്‍പ്രവൃത്തികള്‍ അദ്ദേഹ ചെയ്തു. കശാപ്പുകാരന്‍ കൊലപ്പെടുത്തിയ മൂന്ന് കുട്ടികളെ അദ്ദേഹം ഉയിര്‍പ്പിച്ചതായും പറയപ്പെടുന്നു.
അദ്ദേഹത്തെ ആദ്യം മൈറയില്‍ സംസ്‌കരിച്ചു, പിന്നീട് അദ്ദേഹത്തിന്റെ അസ്ഥികള്‍ ഇറ്റലിയിലെ ബാരിയിലേക്ക് മാറ്റി, അവ ഇന്നും അവശേഷിക്കുന്നു. മോറീസ് ഡോ ലിറി, അവരുടെ സഹ രചയിതാവ് തീയാഗോബിയെയ്‌നി എന്നിവര്‍ തങ്ങളുടെ പഠനം ഒര്‍ട്ടോഗ് ഓണ്‍ലൈന്‍ മാഗ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.