ചര്‍മത്തിന്റെ തിളക്കത്തിനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമം അടക്കി വാഴുന്നത് ടിഷ്യൂ പേപ്പര്‍ മാസ്കാണ്. ഈ മാസ്ക് സ്വന്തമായി വീട്ടിലിരുന്ന് നമുക്ക് ചെയ്യാന്‍ സാധിക്കും. മുഖത്തിന് തിളക്കം നല്കുന്ന ഈ മാസ്ക് നിര്‍മ്മിക്കാന്‍ വീട്ടില്‍ നിന്നും ലഭിക്കുന്ന കുറച്ച് ചേരുവകകള്‍ മാത്രം മതി. ഇനി അതിന്റെ ചേരുവകള്‍ നോക്കാം.
- മുട്ടയുടെ വെള്ള
ഇതിന് പ്രധാനമായി ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്.നിരവധി ആരോഗ്യഗുണങ്ങളടങ്ങിയതാണിത്. മുട്ട ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു. കൂടാതെ ചര്‍മത്തിലുണ്ടാകുന്ന ചുളുവുകള്‍ അകറ്റാനും സഹായിക്കുന്നു. വിറ്റമിന്‍ സി യും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് മുഖത്തിന് തിളക്കവും മൃദുത്വവും നല്കുന്നു. കരിവാളിപ്പ് മാറ്റാനായിട്ടും ഇത് സഹായിക്കുന്നുണ്ട്.
- തേന്‍
ചര്‍മ പ്രശ്നങ്ങള്‍ മാറ്റി ചര്‍മത്തിന്റെ കാന്തി വീണ്ടെടുക്കാനായി സഹായിക്കുന്ന ഒന്നാണ് തേന്‍. തേനിന് ചര്‍മത്തിനെ പോഷിപ്പികാനായുള്ള കഴിവുണ്ട്. പതിവായി ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മം മിനുസമുള്ളതാവാനായി സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളമായി അടങ്ങിയട്ടുണ്ട്.ചര്‍മത്തിനെ നന്നായി മോയ്ചറൈസ് ചെയ്യുന്നു. മുഖകുരുവും പാടുകളും അകറ്റാനും സഹായിക്കുന്നു.
- കാപ്പിപ്പൊടി
കാപ്പിപ്പൊടിയും സൗന്ദര്യവും മുഖകാന്തി വര്‍ധിപ്പിക്കുന്നതിനായി സഹായികുന്നു. ആന്റി ഏജിംഗ് ഘടങ്ങളും ചര്‍മ്മത്തിന് പാടുകളും വരകളുമൊക്കെ മാറ്റാനും സഹായിക്കുന്നു.കൂടാതെ കരിവാളിപ്പ് നീക്കം ചെയ്യുന്നു. ഡാര്‍ക്ക് സര്‍ക്കിള്‍സ് എന്നിവയും മാറ്റുന്നു.
- മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടിയില്‍ അടങ്ങിയിരിക്കുന്ന കുര്ക്കുമിന് ചര്‍മത്തിന് വളരെ നല്ലതാണ്. ആന്റ് ബാക്ടിരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു.
മാസ്ക് തയ്യാറാക്കുന്നതെങ്ങനെ ?
ഇനി ഈ മാസ്ക് തയ്യാറാക്കുന്നതിനായി ആദ്യം മുട്ടയുടെ വെള്ള എടുത്ത് അതിലേക്ക് കുറച്ച് കാപ്പിപ്പൊടിയും അല്പം തേനും മഞ്ഞളും ചേര്‍ക്കുക. പേസ്റ്റ് പരുവത്തിലാക്കി കുറച്ച് എടുത്ത് മുഖത്ത് തേയ്ക്കുക. അത് ഉണങ്ങുന്നതിന് മുമ്പായി ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് മുഖം കവര്‍ ചെയ്യുക. അത് കഴിഞ്ഞ് ബാക്കി വന്ന പായ്ക്ക് കൂടി ടിഷ്യൂ പേപ്പറിന് മുകളിലായി തേച്ച് പിടിപ്പിച്ച് വയ്ക്കുക. മാസ്ക് നന്നായി ഉണങ്ങിയതിന് ശേഷം അത് പീല്‍ ഓഫ് ചെയ്യുക.