വിശേഷാവസരങ്ങളില്‍ കൈകള്‍ക്ക് മാറ്റു കൂട്ടുന്ന പ്രകൃതിദത്ത ചായമാണ് മൈലാഞ്ചി എന്നറിയപ്പെടുന്ന മെഹന്ദി. മെഹന്ദി കൈകാലുകള്‍ക്ക് മാറ്റു കൂട്ടുമെങ്കിലും അവ തുണിയില്‍ പറ്റിപ്പിടിച്ചാല്‍ പോകാന്‍ പ്രയാസമാണ് .
വസ്ത്രങ്ങളില്‍ ഇത് പറ്റിപ്പിടിച്ചാല്‍ ഉണ്ടാകുന്ന ഓറഞ്ച്- തവിട്ട് പാടുകള്‍ നീക്കം ചെയ്യാന്‍ പ്രയാസമാണ്. മെഹന്ദി കറകള്‍ നീക്കം ചെയ്യാന്‍ ആ ഭാഗം ഉരയ്ക്കുന്നതിനുപകരം, വൃത്തിയുള്ള തുണികൊണ്ട് പറ്റിപ്പിടിച്ച ഇടങ്ങളില്‍ മൃദുവായി ഉരസ്സുക. ഇത് അധിക മൈലാഞ്ചി തുണിയിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നതോടൊപ്പം തുണിയില്‍ ആഴത്തിലുള്ള കറയാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
മൈലാഞ്ചി കറ കളയാന്‍ ചില വിദ്യകള്‍
- വെള്ളം കൊണ്ട് കഴുകിക്കളയുക
തണുത്ത വെള്ളംകൊണ്ട് കഴുകുന്നത് മൈലാഞ്ചി കറ കളയാന്‍ സഹായിക്കുന്നു.
- സ്റ്റെയിന് റിമൂവര്‍
തുണി കഴുകിയ ശേഷം, കറ പുരണ്ട സ്ഥലത്ത് നേരിട്ട് ഒരു സ്റ്റെയിന് റിമൂവര്‍ അല്ലെങ്കില്‍ ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടുക. ഏകദേശം 10 മുതല്‍ 15 മിനിറ്റ് വയ്ക്കുക . പിന്നീട് ഇത് വെള്ളം ഉപയോഗിച്ച് കഴുകുക.
- വിനാഗിരി
മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ് വെളുത്ത വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം. ഈ ലായനി കറയുള്ള ഭാഗത്ത് പുരട്ടുക, 10 മുതല്‍ 15 മിനിറ്റ് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം . വിനാഗിരി മൈലാഞ്ചിയുടെ നിറം നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.
- നാരങ്ങ നീരും ഉപ്പും
ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് കറയുള്ളിടത്ത് പുരട്ടി ഏകദേശം ഒരു മണിക്കൂറോളം വയ്ക്കുക. നാരങ്ങ നീരിന്റെ അസിഡിറ്റി സ്വഭാവം മെഹന്ദിയിലെ ലോസോണിനെ നീക്കം ചെയ്യാന്‍ സഹായിക്കും.
- ബേക്കിംഗ് സോഡയും വെള്ളവും
ആവശ്യാനുസരണം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് കറയില്‍ നേരിട്ട് പുരട്ടി 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വയ്ക്കാം . ശേഷം, തുണി തണുത്ത വെള്ളത്തില്‍ കഴുകി കളയുക.