Lifestyle

സ്ത്രീകളിലെ മദ്യപാനം കൂടുന്നു, കരള്‍ കാന്‍സറും, കാരണം 11 ജീവിതശൈലി ഘടകങ്ങള്‍

ഇന്ത്യയിലെ സ്ത്രീകളില്‍ കരളിലെ കാന്‍സറിന്റെ വര്‍ദ്ധനവിന് ഭക്ഷണ ശീലങ്ങളും മദ്യപാനവും പ്രധാന കാരണങ്ങളാണ് . സ്ത്രീകളുടെ ജീവിതശൈലി കരള്‍, കാന്‍സര്‍ കേസുകളുടെ വര്‍ദ്ധനവിന് എങ്ങനെ കാരണമാകുന്നുവെന്ന് ശാരദാകെയര്‍-ഹെല്‍ത്ത് സിറ്റിയിലെ കണ്‍സള്‍ട്ടന്റും സീനിയര്‍ ഓങ്കോളജിസ്റ്റുമായ ഡോ. അനില്‍ തക്വാനി വിശദീകരിക്കുന്നു .

  1. വര്‍ദ്ധിച്ച മദ്യ ഉപഭോഗം

പരമ്പരാഗതമായി, പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളില്‍ മദ്യപാനം കുറവായിരുന്നു, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത മാറിയിട്ടുണ്ട്. മദ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, ഫാറ്റി ലിവര്‍, ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള കരള്‍ തകരാറിന് കാരണമാകുന്നു.

മദ്യത്തിന്റെ ഉപയോഗം കരള്‍ കോശങ്ങളുടെ വീക്കത്തിന് കാരണമാകുന്നു. ഒപ്പം സെല്ലുലാര്‍ മ്യൂട്ടേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്ന ഇത് കാലക്രമേണ കരള്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

  1. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

    നഗരപ്രദേശങ്ങളിലെ ആധുനിക ഭക്ഷണരീതികളില്‍ പലപ്പോഴും ഉയര്‍ന്ന കൊഴുപ്പ്, കലോറി എന്നിവയടങ്ങിയിരിക്കുന്നു. ട്രാന്‍സ് ഫാറ്റ്, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ അമിതവണ്ണത്തിനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇടയാക്കും. ഈ അവസ്ഥകള്‍ കരള്‍ കാന്‍സറിനുള്ള പ്രധാന അപകട ഘടകമായ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) മായി ബന്ധപ്പെട്ടിരിക്കുന്നു.
  2. വര്‍ദ്ധിച്ച പഞ്ചസാര ഉപഭോഗം

അമിതമായ പഞ്ചസാര ഉപഭോഗം, പ്രത്യേകിച്ച് മധുരമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍ എന്നിവയുടെ ഉപയോഗം പൊണ്ണത്തടി,പ്രമേഹം, NAFLD എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത NAFLD നോണ്‍-ആല്‍ക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (NASH) ആയി മാറുന്നു. ഇത് കരള്‍ വീക്കം, ഫൈബ്രോസിസ്, കരള്‍ അര്‍ബുദം എന്നിവയ്ക്ക് കാരണമാകും.

  1. പോഷകാഹാര സന്തുലിതാവസ്ഥയുടെ അഭാവം

    സംസ്‌കരിച്ച ഭക്ഷണങ്ങളെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ശരീരത്തിന് പലപ്പോഴും അവശ്യ പോഷകങ്ങളും നാരുകളും ആന്റിഓക്സിഡന്റുകളും ലഭിക്കാതെ വരുന്നു . ഒമേഗ -3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങളുടെ കുറവ് കരളിനെ തകരാറിലാക്കും.
    വിറ്റാമിനുകളും ധാതുക്കളും കരളിന്റെ ആരോഗ്യത്തെ തകരാറിലാക്കുകയും വിഷാംശം ഇല്ലാതാക്കാനുള്ള അതിന്റെ കഴിവിനെ ഇല്ലാതാക്കുകയും ഒപ്പം സെല്ലുലാര്‍ കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
  2. അമിതവണ്ണവും മോശം ജീവിതശൈലിയും

    ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവ്, ശരീരഭാരം എന്നിവ ഉള്‍പ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങള്‍ ഇന്ത്യന്‍ സ്ത്രീകളില്‍ പൊണ്ണത്തടി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു . ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ആല്‍ക്കഹോളിക്, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ് പൊണ്ണത്തടി. ഉദാസീനമായ ജീവിതശൈലി അമിതവണ്ണത്തിന് മാത്രമല്ല, ഉപാപചയ പ്രവര്‍ത്തനത്തെയും കരളിന്റെ ആരോഗ്യത്തെയും തടസ്സപ്പെടുത്തുകയും കരള്‍ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  3. മെറ്റബോളിക് സിന്‍ഡ്രോം

ഹൈപ്പര്‍ടെന്‍ഷന്‍, ഹൈപ്പര്‍ലിപിഡീമിയ, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ കരള്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും ഫൈബ്രോസിസ് കരള്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പ്രമേഹരോഗികളായ സ്ത്രീകള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മോശമായതിനാല്‍ കരള്‍ രോഗം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

7 ഹെപ്പറ്റൈറ്റിസിന്റെ വര്‍ദ്ധനവ്

ഹെപ്പറ്റൈറ്റിസ് ബി , സി അണുബാധകള്‍ കരള്‍ കാന്‍സറിനുള്ള പ്രധാന കാരണമാണ് . മദ്യപാനം പോലെയുള്ള ജീവിതശൈലി കരള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിനാല്‍ ഈ അണുബാധകള്‍ പ്രശ്‌നങ്ങള്‍ വഷളാക്കുന്നു . വൈറല്‍ ഹെപ്പറ്റൈറ്റിസ് പകരുന്നത് അശുദ്ധ രക്തം, സുരക്ഷിതമല്ലാത്ത ലൈംഗികത, എന്നിവയിലൂടെയാണ്. മദ്യവും തെറ്റായ ഭക്ഷണക്രമവും വൈറസ് മൂലമുണ്ടാകുന്ന കരള്‍ തകരാറിനെ വര്‍ദ്ധിപ്പിക്കുകയും രോഗബാധിതരായ വ്യക്തികളില്‍ കരള്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

  1. ടോക്‌സിനുകളും അഫ്‌ലാടോക്‌സിനുകളും

തെറ്റായി സംഭരിച്ച ധാന്യങ്ങളിലും പരിപ്പുകളിലും കാണപ്പെടുന്ന പ്രകൃതിദത്ത വിഷവസ്തുക്കളായ അഫ്‌ലാറ്റോക്‌സിനുകള്‍ കലര്‍ന്ന ഭക്ഷണം കരള്‍ കാന്‍സറിന് കാരണമാകും. മലിനമായ ഭക്ഷണങ്ങളുടെ ഉപഭോഗം എന്നിവ കരള്‍ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു .

  1. പുകവലിയും കാര്‍സിനോജനുമായുള്ള സമ്പര്‍ക്കവും

പുകവലിയും, മദ്യപാനവും മറ്റ് പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കവും കരളിന്റെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നു. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണവും മദ്യപാനവും,പുകവലിയുമെല്ലാം കരള്‍ കോശങ്ങളുടെ നാശത്തിനും, കരള്‍ വീക്കത്തിനും കാരണമാകുകയും ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

  1. മാറുന്ന സാമൂഹിക ചുറ്റുപാടുകള്‍

ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയിലെ മദ്യപാനം സാമൂഹികമായി കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു. ഒത്തുചേരലുകളുടെ ഭാഗമായി മദ്യപാനം സാധാരണവല്‍ക്കരിക്കുന്നത് മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമായി. സ്ത്രീകള്‍ക്ക് കുറഞ്ഞ അളവിലുള്ള മദ്യത്തിന്റെ ഉപഭോഗം പോലും കരള്‍ തകരാറിലാകാനുള്ള സാധ്യത വര്‍ധിപ്പിക്കും .

  1. സമ്മര്‍ദ്ദം

ആധുനിക നഗര ജീവിതരീതികള്‍ പലപ്പോഴും വര്‍ദ്ധിച്ചുവരുന്ന ജോലി സമ്മര്‍ദ്ദം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു . പല വ്യക്തികളും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി മദ്യത്തിലേക്ക് തിരിയുന്നു . തുടര്‍ച്ചയായ ഉപഭോഗം കരള്‍ തകരാറിലേക്ക് നയിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു .

ചുരുക്കത്തില്‍, വര്‍ദ്ധിച്ചുവരുന്ന മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, പൊണ്ണത്തടി തുടങ്ങിയവ ഇന്ത്യയിലെ സ്ത്രീകളില്‍ കരള്‍ അര്‍ബുദ വര്‍ദ്ധനവിന് കാരണമാകുന്നു .

Leave a Reply

Your email address will not be published. Required fields are marked *