മൂന്ന് വര്‍ഷം മുമ്പ് ഉപജീവനമാര്‍ഗ്ഗമായിരുന്ന കൃഷിഭൂമി വിറ്റ് 10 വയസ്സുള്ള മകനെ കളിക്കാന്‍ വിട്ടപ്പോള്‍ സഞ്ജീവ് സൂര്യവന്‍ഷി ഓര്‍ത്തില്ല മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അവന് താന്‍ വിറ്റ ഭൂമിയുടെ പത്തിരട്ടി മൂല്യം ഉണ്ടാക്കുമെന്ന്. മകന് വൈഭവിന്റെ ക്രിക്കറ്റ് അഭിലാഷങ്ങള്‍ക്ക് ഒപ്പം നിന്ന അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലില്‍ വിലയ്ക്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരത്തിന്റെ മകനാണ്.
ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസത്തില്‍, 13 വര്‍ഷവും എട്ട് മാസവും പ്രായമുള്ള വൈഭവിനെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഫ്രാഞ്ചൈസി തിരഞ്ഞെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി കുട്ടി മാറി. ബീഹാറിലെ സമസ്തിപൂര്‍ പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മോട്ടിപൂര്‍ ഗ്രാമത്തില്‍ നിന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ ലീഗിന്റെ വിശാല മൈതാനത്തേക്ക് സഞ്ജീവ് സൂര്യവംശി മകന് വൈഭവുമായി എത്തി നില്‍ക്കുന്നത്.
എട്ടര വയസ്സുള്ളപ്പോള്‍ ആദ്യമായി ബിസിസിഐയുടെ അസ്ഥി പരിശോധനയ്ക്ക് വിധേയനായ ആളാണ് വൈഭവ് എന്നും ഇതിനകം ഇന്ത്യ അണ്ടര്‍ -19 കളിച്ചിട്ടുള്ള അവന്റെ പ്രായത്തിന്റെ കാര്യത്തില്‍ ഒരു പരിശോധനയും പേടിക്കുന്നില്ലെന്ന് സഞ്ജീവ് പറഞ്ഞു. രാജസ്ഥാന് റോയല്‍സ് പയ്യനെ നാഗ്പൂരില്‍ ട്രയല്‍സിന് വിളിച്ചിരുന്നു. വിക്രം റാത്തൂര്‍ സാര്‍ (ബാറ്റിംഗ് കോച്ച്) ഒരു ഓവറില്‍ 17 റണ്‍സ് നേടേണ്ട ഒരു മത്സര സാഹചര്യം നല്കി. എന്നാല്‍ ആദ്യ മൂന്ന് പന്തും സിക്സറിന് വൈഭവ് തൂക്കി. ട്രയല്‍സില്‍ എട്ട് സിക്സറുകളും നാല് ഫോറുകളും അടിച്ചു.
ഒരു 13 വയസ്സുകാരനെ സംബന്ധിച്ചിടത്തോളം, ഒരു കോടി സമ്പാദിക്കുക എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ദയവായി മകനെ വലിയ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കണമെന്നും സഞ്ജീവ് പറയുന്നു.