Healthy Food

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നതിന്റെ 5 അത്ഭുതകരമായ ഗുണങ്ങള്‍

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് സ്വാദിനുവേണ്ടി മാത്രമല്ല, അവശ്യ പോഷകങ്ങളും അത് നമുക്ക് തരുന്നുണ്ട്. വാഴപ്പഴം മികച്ച പോഷകങ്ങളുടെ കലവറയാണ്. ഒരു ഇടത്തരം വാഴപ്പഴത്തില്‍ സാധാരണയായി 105 കലോറി ഊര്‍ജവും 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റും, 3 ഗ്രാം ഫൈബറും ഏകദേശം 422 മില്ലിഗ്രാം പൊട്ടാഷ്യവും അടങ്ങിയിരിക്കുന്നു.

രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയം ഉള്‍പ്പെടെയുള്ളവയുടെ പേശികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനും ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയും മറ്റ് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നതിന്റെ 5 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

വാഴപ്പഴത്തിന്റെ ശ്രദ്ധേയമായ ഒരു ഗുണം അതിലെ പൊട്ടാസ്യത്തിന്റെ അംശമാണ്. ഈ ധാതു ഹൃദയാരോഗ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും ഇത് സഹായകമാണ് .

പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണക്രമം സ്‌ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു .

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ മെച്ചപ്പെടുത്തുന്നതില്‍ വാഴപ്പഴം ഒരു പ്രധാന പങ്കുവഹിക്കുന്നു. നാരുകള്‍ ധാരാളം നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി മലവിസര്‍ജ്ജനം നിലനിര്‍ത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു.

മാത്രമല്ല, വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എന്‍സൈമുകള്‍ ഭക്ഷണത്തെ വേഗം ദഹിപ്പിക്കുന്നു. കൂടാതെ, ശരീരത്തിലെ പോഷകങ്ങള്‍ ഫലപ്രദമായി ആഗിരണം ചെയ്യാനും ഇത് ഫലപ്രദമാണ്.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

മനസിന്റെയും, ശരീരത്തിന്റെയും ഉന്മേഷം ഉയര്‍ത്താനും വാഴപ്പഴത്തിന് കഴിയും. ഇത് ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡിന്റെ ഉറവിടമാണ്, അത് മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന സെറോടോണിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതിനാല്‍ രാവിലെ വാഴപ്പഴം കഴിക്കുന്നത് കൂടുതല്‍ ഉന്മേഷം നേടിത്തരുന്നു.

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു

വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ് . ഇതിലെ പൊട്ടാസ്യത്തിന്റെ അംശം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, വാഴപ്പഴത്തിലെ നാരുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

ഭാരം നിയന്ത്രിക്കാന്‍ ഒരു മികച്ച സഹായിയാണ് പഴം. നാരുകള്‍ കൂടുതലാണെങ്കിലും ഇതില്‍ കലോറി കുറവാണ്. കൂടാതെ ഭക്ഷണത്തിന്റെ ആസക്തി കുറയ്ക്കുകയും ദിവസം മുഴുവന്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും പഴം സഹായകമാണ്.