കിടക്കയില്‍ ഉറങ്ങാന്‍ തയ്യാറാകുന്ന യുവതിക്ക് ചുറ്റിനും ഒന്നും രണ്ടുമല്ല 4 സിംഹകുഞ്ഞുങ്ങള്‍ ഇരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രിട്ടീഷ് കണ്‍സര്‍വേനിസ്റ്റായ ഫ്രേയ അസ്പിനാലും അവര്‍ രക്ഷിച്ച സിംഹങ്ങളുമാണ് വീഡിയോയിലെ താരം. സിംഹകുഞ്ഞുങ്ങളുടെ സ്നേഹം കണ്ട് എന്നാലും ഇതെങ്ങെനെ സംഭവിച്ചുവെന്ന് ചോദിച്ചേക്കാം. അതിനുള്ള ഉത്തരവും അവര്‍ തന്നെ നല്‍കുന്നുണ്ട്.
സിംഹകുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത് അവരെ ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരെ രക്ഷിക്കാനായി സാധിക്കുമോയെന്ന് ചോദിച്ച് കുറച്ച് പേര്‍ ഫ്രോയയുടെ സംഘത്തിനെ സമീപിക്കുന്നത്. 4 സിംഹകുഞ്ഞുങ്ങളുടെ ദയാവധത്തിന് ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു അവരെ രക്ഷപ്പെടുത്തിയത്.
ഫ്രേയയ്‌ക്കൊപ്പം വീട്ടിലാണ് സിംഹക്കുഞ്ഞുങ്ങൾ വളർന്നത്. ഒരമ്മയെ പോലെ നാലുപേരെയും അവർ പരിപാലിച്ചു. മുമ്പ് രക്ഷപ്പെടുത്തി വളര്‍ത്തിയ സിംഹങ്ങളെ ആഫ്രിക്കയിലേക്ക് അയച്ചിട്ടുണ്ട്. അതുപോലെ ഇവരെയും അയയ്ക്കാനാണ് തീരുമാനമെന്നും ഫ്രേയ പറയുന്നു. എത്ര സ്നേഹം കാണിച്ചാലും അവ വന്യമൃഗങ്ങളായതിനാല്‍ അവരെ പുറത്തേക്ക് വിടുന്നതാണ് നല്ലതെന്നും ചിലര്‍ പറഞ്ഞു. സിംഹകുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത് അവരെ ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരെ രക്ഷിക്കാനായി സാധിക്കുമോയെന്ന് ചോദിച്ച് കുറച്ച് പേര്‍ ഫ്രോയയുടെ സംഘത്തിനെ സമീപിക്കുന്നത്. 4 സിംഹകുഞ്ഞുങ്ങളുടെ ദയാവധത്തിന് ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു അവരെ രക്ഷപ്പെടുത്തിയത്.
ഫ്രേയയ്‌ക്കൊപ്പം വീട്ടിലാണ് സിംഹക്കുഞ്ഞുങ്ങൾ വളർന്നത്. ഒരമ്മയെ പോലെ നാലുപേരെയും അവർ പരിപാലിച്ചു. മുമ്പ് രക്ഷപ്പെടുത്തി വളര്‍ത്തിയ സിംഹങ്ങളെ ആഫ്രിക്കയിലേക്ക് അയച്ചിട്ടുണ്ട്. അതുപോലെ ഇവരെയും അയയ്ക്കാനാണ് തീരുമാനമെന്നും ഫ്രേയ പറയുന്നു. എത്ര സ്നേഹം കാണിച്ചാലും അവ വന്യമൃഗങ്ങളായതിനാല്‍ അവരെ പുറത്തേക്ക് വിടുന്നതാണ് നല്ലതെന്നും ചിലര്‍ പറഞ്ഞു. പൂച്ചകളെയും നായകളെയും പോലെ സിംഹക്കുഞ്ഞുങ്ങളും മനുഷ്യനോട് ഇത്രയും സ്നേഹം കാണിക്കുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് വിഡിയോ കണ്ട മറ്റുചിലർ കുറിച്ചു.