ജീവിതത്തിലെ പല പ്രധാന കാര്യങ്ങള്‍ക്കും സംഖ്യകള്‍ക്ക് വളരെ വലിയ പ്രധാന്യമുണ്ട്. സിം കാര്‍ഡ് എടുക്കുമ്പോള്‍ , ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ എന്തിന് അധികം പറയണം വാഹനം രജിസ്ട്രേഷന് ചെയ്യുമ്പോള്‍ പോലും. ഇതിലെല്ലാം ഉള്ളത് തന്റെ ഭാഗ്യ നമ്പറാണോയെന്ന് നോക്കാത്തവര്‍ കുറവാണ്. സംഖ്യകള്‍ക്ക് അതിന്റേതായ ശക്തിയുണ്ടെന്നും ഇത്തരത്തിലുള്ള ഭാഗ്യ സംഖ്യകള്‍ക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
ജ്യോതിഷമനുസരിച്ച് 27 നക്ഷത്രക്കാര്‍ക്കും ഒരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പര്‍ ആയാലും പാസ് വേഡ് ആയാലും ജന്മനക്ഷത്ര പ്രകാരം സംഖ്യ വരുന്നത് ഭാഗ്യം പ്രദാനം ചെയ്യുമെന്നാണ് സംഖ്യാശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം.
മനുഷ്യരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാകാന്‍ സംഖ്യശാസ്ത്രത്തിന് കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും അയാളുടെ ചുറ്റുമുള്ള ഊര്‍ജ്ജത്തെ മനസിലാക്കാനായി സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം യോജിപ്പിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിന് കഴിയുമെന്നാണ് പറയപ്പെടുന്നത്.
ഏത് തൊഴിലാണ് തിരഞ്ഞെടുക്കേണ്ടതിനെ പറ്റിയും ധാരണ നല്‍കാനായി സംഖ്യാശാസ്ത്രത്തിന് സാധിക്കും. നമ്മുടെ ആരോഗ്യത്തിനെ പറ്റിയും സാമ്പത്തികമായ ഉയര്ച്ചയെപറ്റിയും വൈവാഹിക കാര്യങ്ങളെക്കുറിച്ചും ഉത്തരം നല്‍കാനായി സാധിക്കുന്ന ഒരു സുപ്രധാന ശാസ്ത്രമാണിത്.
ജന്മനക്ഷത്രപ്രകാരമുള്ള ഭാഗ്യസംഖ്യകൾ…
ജന്മനക്ഷത്രപ്രകാരമുള്ള ഭാഗ്യസംഖ്യകൾ
അശ്വതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 7
ഭരണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9
കാർത്തിക നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1
രോഹിണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -2
മകയിരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9
തിരുവാതിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4
പുണർതം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -3
പൂയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 8
ആയില്ല്യം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -5
മകം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -7
പൂരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -9
ഉത്രം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1
അത്തം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 2
ചിത്തിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9
ചോതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4
വിശാഖം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 3
അനിഴം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -8
തൃക്കേട്ട നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -5
മൂലം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 7
പൂരാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 6
ഉത്രാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 1
തിരുവോണം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ- 2
അവിട്ടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 9
ചതയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 4
പൂരുരുട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -3
ഉതൃട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ – 8
രേവതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -5