Oddly News

ആണ്‍കുട്ടികളുടെ മൂത്രത്തിന് ഇത്ര ശക്തിയോ? വിശ്വാസം, കുഞ്ഞ് മൂത്രമൊഴിച്ച ഭക്ഷണം കഴിച്ച് വീട്ടുകാര്‍

ആണ്‍കുട്ടികളുടെ മൂത്രത്തിന് ഇത്രമാത്രം ശക്തിയുംണ്ടാ? ചൈനയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലെ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഭക്ഷണം വിളമ്പിവച്ചിരിക്കുന്ന മേശയിലേക്ക് കുട്ടി മൂത്രം ഒഴിക്കുന്ന വിഡിയോയാണ് രു അമ്മ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ ഭക്ഷണം വീട്ടുകാര്‍ കഴിക്കുന്നതും കാണാം. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലാണ് ഈ വിഡിയോ വൈറലായിരിക്കുകയാണ്.

പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയപ്പോൾ, ധാരാളം നെറ്റിസൺസ് അവിശ്വാസവും ആശങ്കയും പ്രകടിപ്പിച്ചു, ഒരു ഓൺലൈൻ ഉപയോക്താവ് ചോദിച്ചു- “അപ്പോൾ, നിങ്ങൾ ആ ഭക്ഷണം കഴിച്ചോ?”

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമ്മ മറുപടി പറഞ്ഞു, “അതെ, ഞങ്ങൾ അത് കഴിച്ചു.” കുഞ്ഞിന്റെ മുത്തശ്ശിമാർ അത് കാര്യമാക്കിയില്ലെന്നും മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നത് തുടർന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ആണ്‍കുട്ടികളുടെ മൂത്രത്തിന് നിഗൂഢമായ പല ശക്തികളുമുണ്ടെന്ന് ചൈനയിലെ ചിലയാളുകള്‍ വിശ്വാസിക്കുന്നു. പ്രത്യേകിച്ച് പത്ത് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തിനാണ് കൂടുതല്‍ ശക്തിയുള്ളതെന്നാണ് വിശ്വാസം. അത് യാങ് ഊർജ്ജം വർദ്ധിപ്പിക്കുകയും പനി കുറയ്ക്കുകയും ദുരാത്മാക്കളിൽ നിന്ന് രക്ഷനേടുന്നത് പോലെയുള്ള ആത്മീയ ഗുണങ്ങളുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് കാരണമാണ് വീട്ടുകാര്‍ കുട്ടിയുട മൂത്രംവീണ ഭക്ഷണം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുഴുങ്ങിയ മുട്ടയും വേവിച്ച പച്ചക്കറികളും ബണ്ണും നിരത്തിവെച്ച ഭക്ഷണമേശയിലേക്ക് കുട്ടി മൂത്രമൊഴിക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ കുടുംബാംഗങ്ങള്‍ ആ ഭക്ഷണം കഴിക്കുകയും ചെയ്തു.