Lifestyle

കുട്ടികൾ സമൂഹമാധ്യമങ്ങളില്‍ അഡിക്റ്റെന്ന് രക്ഷിതാക്കൾ; അക്രമണസ്വഭാവം കൂടുതലെന്നും സർവേ

ആധുനിക കാലത്തുള്ള കുട്ടികള്‍ പുതിയ സാങ്കേതിക വിദ്യകളോടൊപ്പം വളരുന്നവരാണ്. അവര്‍ കൂടുതല്‍ സമയവും ഫോണിലോ ടാബിലൊക്കെയാകും ചിലവഴിക്കുക. അതിനാല്‍ തന്നെ 50% ആളുകളും വിശ്വസിക്കുന്നത് തന്റെ മക്കള്‍ സോഷ്യല്‍ മീഡിയസ്ട്രീമിംഗ് ആപ്പുകളുമായി ലയിച്ച് അടിമപ്പെട്ടുപോയെന്നാണ്.

കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റാങ്ങള്‍ കാണാം. ദേഷ്യം ആക്രമണ സ്വഭാവം എന്നിങ്ങനെ . കൂടാതെ അലസത, ക്ഷമയില്ലായ്മയും പ്രശ്നങ്ങളാണ്. ഓണ്‍ലൈന്‍ സര്‍വേ ഫ്രം ലോക്കല്‍ സര്‍ക്കളാണ് മാതാപിതാക്കളില്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ 9നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കളെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്.

ഇതില്‍ 47% മാതാപിതാക്കളും അഭിപ്രായപ്പെടുന്നത് അവരുടെ മക്കള്‍ ദിവസവും മൂന്ന് മണിക്കൂറെങ്കിലും സോഷ്യല്‍ മീഡിയ , വിഡീയോസ്, സ്ട്രീമിംഗ് ആപ്പുകളില്‍ ചിലവഴിക്കുന്നു. എന്നാല്‍ 10% വരുന്ന മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നത് തന്റെ മക്കള്‍ 6 മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നതായാണ് .

സര്‍വേയിലെ 66 ശതമാനം മാതാപിതാക്കളും മക്കള്‍ ഒടിടി പ്ലാറ്റ്ഫോം, ഓണ്‍ലൈന്‍ ഗേയിമിങ് പ്ലാറ്റ്ഫോം എന്നിവയോട് ആസക്തിയുള്ളവരാണെന്ന് പറഞ്ഞു. 58 ശതമാനം പേരും കുട്ടികളില്‍ ആക്രമണവും ആക്ഷമയും അലസതയും വര്‍ദ്ധിപ്പിച്ചെന്നും വിശ്വസിക്കുന്നെന്ന് ലോക്കല്‍ ഫൗണ്ടര്‍ സച്ചിന്‍ തപരിയ പറഞ്ഞു.

സര്‍വേ സംഘടിപ്പിച്ചത് 2024 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് .ഇന്ത്യയിലെ 368 നഗരജില്ലകളില്‍ നിന്നായി 70000 ത്തിലധികം പ്രതികരണങ്ങളാണ് സര്‍വേയ്ക്ക് ലഭിച്ചത്.