ആയുര്‍വേദത്തില്‍ കറിവേപ്പില ഒരു ഔഷധമായി കണക്കാക്കപ്പെടുന്നു. ഇത്രയധികം ഗുണങ്ങള്‍ നിറഞ്ഞ കറിവേപ്പില ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന ഒരു ഘടകമാണ് .
തെക്കന്‍ മഹാരാഷ്ട്രയില്‍, പച്ചക്കറികളിലും പയറുവര്‍ഗങ്ങളിലും മറ്റും മല്ലിയില പോലെയാണ് കറിവേപ്പില ഉപയോഗിക്കുന്നത്. കറിവേപ്പില മാത്രമല്ല അതിന്റെ നീരും ശരീരത്തിന് ഗുണകരമാണ് . ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പിലയുടെ നീര് കുടിക്കാവുന്നതാണ് . ദിവസവും കറിവേപ്പിലയുടെ നീര് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ പൊണ്ണത്തടി കുറയ്ക്കുന്നു. കറിവേപ്പില കഴിക്കുന്നത് പല രോഗങ്ങളെയും അകറ്റാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
കറിവേപ്പില ജ്യൂസ് വീട്ടില്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നും ഇത് കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം .
ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയില്‍ വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിരിക്കുന്നു . കൂടാതെ ഇരുമ്പ്, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ ധാതുക്കളും ഇവയില്‍ കാണപ്പെടുന്നു. കറിവേപ്പിലയ്ക്ക് ആന്റി ഡയബറ്റിക്, ആന്റി മൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് ശരീരത്തെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
കറിവേപ്പില ജ്യൂസ് എങ്ങനെ ഉണ്ടാക്കാം?
വൃത്തിയുള്ളതും കഴുകിയതുമായ കറിവേപ്പില 1 ബൗള്‍ എടുത്ത് ഒരു പാനില്‍ 2 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഉയര്‍ന്ന തീയില്‍ വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ഇനി തിളപ്പിച്ച് വെള്ളം പകുതിയായി കുറുകുമ്പോള്‍ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. അതില്‍ 1 ടീസ്പൂണ്‍ തേനും നാരങ്ങാനീരും കലര്‍ത്തുക. വേണമെങ്കില്‍ കറിവേപ്പില മാത്രം അരച്ച് നീരും എടുക്കാം. ഇതിനായി മിക്സിയില്‍ കറിവേപ്പില ഇട്ട് അരക്കപ്പ് വെള്ളം ചേര്‍ത്ത് അരയ്ക്കുക. ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത നീര് അതില്‍ ഉപ്പും നാരങ്ങയും ചേര്‍ത്ത് സേവിക്കാവുന്നതാണ് .
ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില ജ്യൂസ് സഹായിക്കുന്നു
ദിവസവും വെറുംവയറ്റില്‍ കറിവേപ്പിലയുടെ നീര് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കും. ഇത് ക്രമേണ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിക്കും. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാക്കുന്നു. കറിവേപ്പില ജ്യൂസ് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അണുബാധയെ ഇല്ലാതാക്കുന്നു. ഇരുമ്പും ഫോളിക് ആസിഡും ശരീരത്തിലെ രക്തത്തിന്റെ കുറവ് നികത്തുന്നു. അനീമിയ രോഗികള്‍ക്ക് ദിവസവും കറിവേപ്പിലയുടെ നീര് കുടിക്കുന്നത് ഗുണം ചെയ്യും. കറിവേപ്പില ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചീത്ത വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി, മലബന്ധം എന്നിവയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു