Lifestyle

മോശം ഉറക്കം നിങ്ങളുടെ തലച്ചോറിന്റെ പ്രായം വര്‍ധിപ്പിക്കും; ഉറക്കവും തലച്ചോറിന്റെ പ്രായവും തമ്മില്‍ ബന്ധമുണ്ടോ ?

തലച്ചോറിന് പതിവിലും വേഗത്തില്‍ പ്രായമാകുമ്പോള്‍, ഓര്‍മ്മകളുടെ തകര്‍ച്ചയും ആരംഭിക്കുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ഉറക്കക്കുറവ് തന്നെയാണ്. നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു അത്യാവശ്യ ‘മസ്തിഷ്‌ക സംരക്ഷണ’ പ്രവര്‍ത്തനമാണ് ഉറക്കം.

ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയില്‍ നിന്നുള്ള ഒരു പഠനം, മധ്യവയസ്‌കരിലെ ഉറക്കത്തിന്റെ അഭാവത്തെ വിശകലനം ചെയ്യുകയുണ്ടായി. മസ്തിഷ്‌കത്തിന്റെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ ആദ്യത്തേത് തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിയാതെ വരുന്നു എന്നതാണ് . ഉറക്ക പ്രശ്‌നങ്ങള്‍ തലച്ചോറിന്റെ പ്രായത്തെ വര്‍ധിപ്പിക്കുമെന്ന് പഠനം വിശദീകരിച്ചു.

ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പഠനത്തില്‍, 40 വയസ് പ്രായമുള്ള 589 ആളുകളോട് അവരുടെ ഉറക്ക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ചോദ്യാവലി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു. 5 വര്‍ഷത്തിന് ശേഷം രണ്ടാം സെറ്റ് ചോദ്യാവലി സര്‍വേ നല്‍കി. അവസാനമായി, ആദ്യത്തെ സര്‍വേയ്ക്ക് 15 വര്‍ഷത്തിന് ശേഷം അവരുടെ തലച്ചോറിന് എങ്ങനെ പ്രായമാകുമെന്നും ഇത് അവരുടെ റിപ്പോര്‍ട്ട് ചെയ്ത ഉറക്ക രീതികളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ ബ്രെയിന്‍ സ്‌കാനിംഗ് നടത്തി. മസ്തിഷ്‌ക ചുരുങ്ങലിന്റെ നിരക്ക് അളക്കുന്ന ഒരു മെട്രിക്, ഇത് സാധാരണയായി പ്രായത്തിനനുസരിച്ച് വര്‍ദ്ധിക്കുന്നു.

ഇത്തരത്തില്‍ പ്രായമായവരുടെ എണ്ണവും ഉറക്ക പ്രശ്നങ്ങളുടെ എണ്ണവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. രണ്ടോ മൂന്നോ ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്നവരില്‍ മസ്തിഷ്‌ക വാര്‍ദ്ധക്യത്തിന്റെ ത്വരിതഗതിയിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നതായും, ഉറക്കവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം നേരിടുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ തലച്ചോറിന് ഏകദേശം 1.6 വയസ്സ് പ്രായമുള്ളതായും കണ്ടെത്തി . അതുപോലെ, മൂന്നോ അതിലധികമോ ഉറക്ക പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തികള്‍ 2.6 വര്‍ഷം വരെ വേഗത്തില്‍ മസ്തിഷ്‌ക വാര്‍ദ്ധക്യം ഉണ്ടാകുന്നുണ്ട് .

എങ്ങനെ ഉറങ്ങാന്‍ സാധിക്കും?

നല്ല തലച്ചോറിന്റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഉറക്ക രീതികള്‍ ഉണ്ടാകണമെന്ന് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു . സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ പിന്തുടരുക, ഉറങ്ങുന്നതിന് മുമ്പ് കാപ്പിയും മദ്യവും ഒഴിവാക്കുക, ധാരാളം വ്യായാമം ചെയ്യുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ അവലംബിക്കുക എന്നിവയാണ് ഗവേഷകര്‍ നിര്‍ദ്ദേശിച്ചത് .

കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകയും അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി അംഗവുമായ ഡോ ക്രിസ്റ്റിന്‍ യാഫെ പറയുന്നത് , സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ നിലനിര്‍ത്തുന്നത് മസ്തിഷ്‌ക ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായകമാകും എന്നാണ്. ഭാവിയിലെ ഗവേഷണങ്ങള്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിലും ചെറുപ്പക്കാരുടെ തലച്ചോറില്‍ ഉറക്കത്തിന്റെ ദീര്‍ഘകാല ആഘാതം എങ്ങനെ ബാധിക്കുന്നുവെന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു .