Oddly News

സ്‌പെയിനില്‍ രാജാവിനും രാഞ്ജിക്കും നേരെ ചെളിവാരിയെറിഞ്ഞു ; ജനക്കൂട്ടത്തിന്റെ രോഷപ്രകടനം

സ്‌പെയിനിലെ വെള്ളപ്പൊക്ക ബാധിത പട്ടണത്തിലേക്കുള്ള രാജകുടുംബത്തിന്റെ സന്ദര്‍ശനം ജനക്കൂട്ടത്തിന്റെ രോഷപ്രകടനത്തില്‍ അവസാനിച്ചു. പ്രകോപിതരായ ജനങ്ങള്‍ രാജാവിനും രാഞ്ജിക്കും എതിരേ ചെളിവാരിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. രാജാവിന്റെയും രാജ്ഞിയുടേയും പ്രധനമന്ത്രി പെഡ്രോ സാഞ്ചസിന്റെയും മുഖത്തും വസ്ത്രങ്ങളിലുമാണ് ചെളി വന്നു വീണത്.

ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ലക്ഷ്യമിട്ട്, ഫിലിപ്പെ ആറാമന്‍ രാജാവും ലെറ്റിസിയ രാജ്ഞിയും ആയിരുന്ന ഞായറാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച പട്ടണമായ വലന്‍സിയയിലെ പൈപോര്‍ട്ടില്‍ തടിച്ചുകൂടിയ ജനം രാജാവിനെ ‘കൊലപാതകി’ എന്നെല്ലാം വിളിച്ചായിരുന്നു ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു.

കോപാകുലരായ നാട്ടുകാരോട് രാജദമ്പതികള്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ചെളിവാരിയെറിഞ്ഞത്. മുഖത്തും വസ്ത്രങ്ങളിലും ചെളി പതിച്ചു. ജനക്കൂട്ടത്തിന്റെ രോഷം കൂടുതലും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനും വലന്‍സിയ റീജിയന്‍ മേധാവി കാര്‍ലോസ് മസോണിനു നേരെയായിരുന്നു. ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരില്‍ ചിലര്‍, ‘മേസണ്‍ രാജിവെക്കൂ!’ എന്ന് ആക്രോശിക്കുന്നതും കേട്ടു.

200ലധികം ആളുകള്‍ കൊല്ലപ്പെട്ട വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് പൈപോര്‍ട്ട നഗരം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങളും പട്ടണങ്ങളും തകര്‍ന്നതിനാല്‍ അതിജീവിച്ചവരെ കണ്ടെത്താമെന്ന പ്രതീക്ഷ കുറഞ്ഞു. മൃതദേഹങ്ങള്‍ തേടി ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ആയിരക്കണക്കിന് സുരക്ഷാ, അടിയന്തര സേവനങ്ങള്‍ തീവ്രമായി പ്രവര്‍ത്തിച്ചു. മിക്ക മരണങ്ങളും വലന്‍സിയ മേഖലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.