Health

ശരീരം തരുന്ന ഈ സൂചനകള്‍ അവഗണിക്കരുത്, രോഗങ്ങളില്‍നിന്ന് കരുതലെടുക്കാന്‍ സഹായിക്കും

നമുക്ക് എന്തൊക്കെ രോഗങ്ങള്‍ ഉണ്ടെന്ന് ശരീരം തന്നെ നമുക്കു സൂചനകള്‍ തരാറുണ്ട്. അവ ശ്രദ്ധിയ്ക്കുകയാണെങ്കില്‍ ഒരുപരിധി വരെ രോഗങ്ങളെ നമുക്ക് നിയന്ത്രിക്കാന്‍ സാധിയ്ക്കും. അത്തരത്തില്‍ ശരീരം നമുക്ക് തരുന്ന ചില മുന്നറിയിപ്പുകളെ കുറിച്ച് മനസിലാക്കാം…..

ഉത്കണ്ഠ – ഉത്കണ്ഠ അധികരിക്കുമ്പോള്‍ ഇതിന്റെ ഭാഗമായി വയറുവേദന അനുഭവപ്പെടാം. ചിലര്‍ക്ക് എപ്പോഴും ഉത്കണ്ഠയുണ്ടാകാം. അങ്ങനെയുള്ളവരില്‍ വയറുവേദനയും ഓക്കാനവും പതിവാകാം.

തലവേദന – ഒരുപാട് ഉത്തരവാദിത്തങ്ങളോ സമ്മര്‍ദ്ദങ്ങളോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഇതിന്റെ ഭാഗമായി തലവേദനയുണ്ടാകാം. തലവേദന എല്ലായ്പോഴും ഇങ്ങനെ വരുന്നത് തന്നെ ആകണമെന്നില്ല, എങ്കിലും ഇക്കാര്യം ശ്രദ്ധിക്കാവുന്നതാണ്.

അസ്വസ്ഥത – ചിലര്‍ക്ക് പെട്ടെന്ന് ആളുകളുമായി ഒത്തുപോകാന്‍ സാധിക്കാതെ വരാം. ഒരുമിച്ച് മുറി പങ്കിടാനും മറ്റുമെല്ലാം ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവരുണ്ട്. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഈ രീതിയില്‍ അസ്വസ്ഥത അനുഭവിക്കുമ്പോള്‍ ഇരുകൈകളും കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്. സ്വയം സുരക്ഷതരാകാന്‍ ശരീരം ശ്രമിക്കുന്നതിന്റെ ഭാഗമായാണിത്.

വിശ്രമം – നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വിശ്രമം ആവശ്യമാണ്. എന്നാല്‍ വേണ്ടത്ര വിശ്രമം കിട്ടിയിട്ടില്ല എങ്കില്‍ തളര്‍ച്ചയോ ക്ഷീണമോ ഒഴികെ വേറെയും ചില സൂചനകള്‍ ശരീരം കാണിക്കും. അതില്‍ പ്രധാനമാണ് തോള്‍ വേദന. തോളില്‍ പേശികളിലായാണ് ഇത്തരത്തില്‍ വേദന അനുഭവപ്പെടുക.