ഗ്‌ളാമറിന്റെയും വയലന്‍സിന്റെയും ഹൊററിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പാത വെട്ടിത്തുറന്നയാളാണ് രാംഗോപാല്‍ വര്‍മ്മയെന്ന് നിസ്സംശയം ആരും സമ്മതിക്കും. ഒരു രാംഗോപല്‍ വര്‍മ്മ സിനിമയുടെ ടച്ച് ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ആരാധകരെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ പുതിയ സിനിമ ‘സാരി’ക്കായി കാത്തിരിക്കുകയാണ്.
ശനിയാഴ്ച, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബര്‍ 20 ആയി പ്രഖ്യാപിച്ചു. വര്‍മ്മയുടെ ആര്‍വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണ് ടാഗ് ചെയ്തിരിക്കുന്നത്. നിരവധി യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഈ സിനിമ ചെയ്തിരിക്കുന്നതെന്നാണ് വര്‍മ്മ പറയുന്നത്.
സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംസാരിക്കവെ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു, ”ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണ് ബന്ധങ്ങള്‍ ആരംഭിക്കുന്നത്. ‘ഇന്‍സ്റ്റാഗ്രാം’ പോലുള്ള ആപ്പുകള്‍വഴി പലരിലും പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണ്. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ സത്യം മനസ്സിലാക്കാതെ ഓരോ ബന്ധങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്നു. പ്രണയത്തിന് മേലെ ഒരാള്‍ എത്രമാത്രം ഭയങ്കരനാകും എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ”
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആദ്യ സിംഗിള്‍ ‘ഐ വാണ്ട് യു’ എന്ന പേരില്‍ പുറത്തിറക്കി, അതില്‍ ചിത്രത്തിലെ നായിക ആരാധ്യ ദേവി ഗാന വീഡിയോയില്‍ അഭിനയിച്ചു. ചിത്രത്തിലൂടെ് ആരാധ്യ അരങ്ങേറ്റം കുറിക്കുക കൂടി ചെയ്യും. തെലുങ്ക് റിലീസ് കൂടാതെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും സാരി പുറത്തിറങ്ങും.