വെണ്ടയ്ക്ക ചര്‍മ്മത്തിനും,മുടിക്കും ഒരേ പോലെ സംരക്ഷണം നല്‍കുന്ന ഒരു പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എ, സി, കെ തുടങ്ങിയ പോഷകങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു . കായ്കളില്‍ കാണപ്പെടുന്ന ജെല്‍ ജലാംശം പ്രദാനം ചെയ്യുന്നു, ഇത് ശരീരത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും സഹായകമാണ് .
മുടിക്ക് തിളക്കവും കരുത്തും ഇവ പ്രദാനം ചെയ്യും. വരണ്ടതോ നരച്ചതോ ആയ മുടിയുള്ളവര്‍ക്ക് ഇത് ഒരു മികച്ച സഹായിയാണ് . വെണ്ടയ്ക്കയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ താരന്‍ കുറയ്ക്കാനും മുടി തഴച്ചുവളരാനും സഹായിക്കും .
മുടിക്ക് വെണ്ടയ്ക്കയില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങള്‍
- മോയ്‌സ്ചറൈസേഷന്‍: വെണ്ടക്കയിലെ പശപോലുള്ള ദ്രാവകം മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന പദാര്‍ത്ഥമാണ്, ഇത് വരണ്ടതോ, പൊട്ടിയതോ ആയ മുടിയുള്ളവര്‍ക്ക് അനുയോജ്യമാണ്.
- ഫ്രിസ്-ഫ്രീ ഹെയര്‍: ഫ്രിസ് ഫ്രീ, മോയ്‌സ്ചറൈസ്ഡ് മുടി നേടുന്നതിന്, വെണ്ടയ്ക്കയുടെ നീര് ഉപയോഗിക്കുന്നത് നല്ലതാണ് . ഇത് മുടിയെ മിനുസപ്പെടുത്തും .
- മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു: കൊളാജന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈറ്റമിന്‍ സി, എ എന്നിവ വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്.
- തിളക്കം കൂട്ടുന്നു: വെണ്ടക്കയുടെ ഘടന തിളങ്ങുന്നതും മൃദുവായതുമായ മുടി നല്‍കാന്‍ അനുയോജ്യമാണ്.
മുടിക്ക് വെണ്ടയ്ക്ക നീര് എങ്ങനെ തയ്യാറാക്കാം ?
ചേരുവകള്‍:
- 6 വെണ്ടയ്ക്ക
- 2 കപ്പ് വെള്ളം
ഉണ്ടാക്കേണ്ട രീതി :
വെണ്ടയ്ക്ക നന്നായി കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക .ശേഷം അരിഞ്ഞ വെണ്ടയ്ക്ക വെള്ളത്തിലിട്ട് ചെറിയ തീയില്‍ 10 മിനിറ്റ് തിളപ്പിക്കുക.
ഇനി വൃത്തിയുള്ള ഒരു തുണിയില്‍ ഇത് അരിച്ചെടുത്ത് ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്കോ ജാറിലേക്കോ ഒഴിച്ച് സൂക്ഷിക്കുക. ആവശ്യമെങ്കില്‍
സുഗന്ധത്തിനായി ഒന്നോ രണ്ടോ റോസ്‌മേരി അല്ലെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാം .
വെണ്ടയ്ക്ക കൊണ്ട് മുടിക്ക് ഒരു കണ്ടീഷണര്‍
ചേരുവകള്‍:
- വെണ്ടയ്ക്ക 6 എണ്ണം
- 2 കപ്പ് വെള്ളം
- 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ
ഉണ്ടാക്കേണ്ട രീതി
വെണ്ടയ്ക്ക കഴുകി ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു പാനില്‍ വെള്ളത്തോടൊപ്പം വെണ്ടയ്ക്ക ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക. ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് 10 മിനിറ്റ് കൂടി തിളപ്പിക്കുക. ഇനി ഒരു തുണി ഉപയോഗിച്ച് ഇത് അരിച്ചെടുത്ത് മുടിയില്‍ സ്‌പ്രേ ചെയ്യാന്‍ ഉപയോഗിക്കാം.
വെണ്ടയ്ക്ക കൊണ്ട് ഹെയര്‍ മാസ്‌ക്
ചേരുവകള്‍:
- 4-5 വേവിച്ച വെണ്ടയ്ക്ക
- 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ
- 1 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
ഉണ്ടാക്കേണ്ട രീതി
വെണ്ടയ്ക്ക അരച്ചെടുക്കുക. ശേഷം വെളിച്ചെണ്ണയും കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ആഴ്ചയില്‍ രണ്ടുതവണ മുടിയില്‍ പുരട്ടുക .
നിങ്ങളുടെ ദിനചര്യയില്‍ വെണ്ടയ്ക്ക ഉള്‍പ്പെടുത്തുന്നത് മൃദുവായതും തിളക്കമാര്‍ന്നതുമായ മുടി പ്രദാനം ചെയ്യും. ഒപ്പം രാസവസ്തുക്കളെ ആശ്രയിക്കാതെ തന്നെ മുടിയുടെ ആരോഗ്യവും സംരക്ഷിക്കാനാകും.