ലോകത്ത് വളരെ പ്രശസ്തമായ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഷോയില്‍ താരമായി അമ്മയും മകളും. ഹോളിവുഡ് മോഡല്‍ കേറ്റ് മോസും മകള്‍ ലൈലയുമാണ് ഹോട്ട് ബിക്കിനിയില്‍ ലൈംലൈറ്റില്‍ മിന്നി തരംഗമുണ്ടാക്കിയത്.
പിങ്ക് ബ്രായും സ്ട്രിംഗ് ബിക്കിനിയും ധരിച്ച് ഗ്‌ളാമര്‍ വേഷത്തില്‍ ലൈലയാണ് ആദ്യം റണ്‍വേയിലൂടെ നടന്നത്. മെറ്റാലിക് ബോഡി ചെയിന്‍, ചെരുപ്പ് ഹീല്‍സ്, വലിയ പിങ്ക് ഫ്രിഞ്ച് ജാക്കറ്റ് എന്നിവ അണിഞ്ഞിരുന്നു. കുറച്ച് സമയത്തിന് ശേഷം റണ്‍വേയിലൂടെ കേറ്റും നടന്നു. ബ്രായ്ക്കും പാന്റി സെറ്റിനും മുകളില്‍ കറുത്ത ലേസ് വസ്ത്രം ധരിച്ചാണ് കേറ്റ് പ്രത്യക്ഷപ്പെട്ടത്. കറുത്ത ട്യൂള്‍ ചിറകുകളും കറുത്ത ചെരുപ്പും ധരിച്ചിരുന്നു.
50 കാരിയായ കേറ്റ് മോസ് തന്റെ ജീവിതത്തില്‍ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടും, കേറ്റ് ഇപ്പോഴും മോഡലിംഗിനായി സമയം കണ്ടെത്തുന്നുണ്ട്. പ്രത്യേകിച്ചും മകളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണെങ്കില്‍. 2021-ല്‍, കിം ജോണ്‍സിന്റെ സ്പ്രിംഗ്/സമ്മര്‍ 2021 ഫെന്‍ഡി കോച്ചര്‍ ഷോയിലായിരുന്നു ഇരുവരും തങ്ങളുടെ ആദ്യ റണ്‍വേ ഷോ നടത്തിയത്.




