പ്രായത്തെ തടഞ്ഞുനിര്‍ത്താനും യുവത്വം വീണ്ടെടുക്കാനും കോടികള്‍ ഒഴുക്കുന്നതിലൂടെയാണ് ശതകോടീശ്വരനായ ബ്രയാന്‍ ജോണ്‍സണ്‍ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കുന്നതിനും മരണത്തിനെ തോല്‍പ്പിക്കുന്നതിനും അദ്ദേഹത്തിന് വളരെ വിചിത്രമായ മാര്‍ഗങ്ങളുണ്ട്. വേറിട്ട ജീവിതശൈലിയിലൂടെയും സമാനതകളില്ലാത്ത ഭക്ഷണക്രമത്തിലൂടെയും പ്രായം അടിക്കടി കുറഞ്ഞു വരുന്നുണ്ടെന്ന് ബ്രയാന്‍ തന്നെ അവകാശപ്പെടുന്നു. ഇപ്പോഴിതാ രക്തത്തിലെ ദ്രാവക ഘടകമായ പ്ലാസ്മ മാറ്റിവച്ചതിലൂടെ അച്ഛന്റെ പ്രായം 25 വയസ്സ്‌കുറച്ചുവെന്ന് അവകാശപ്പെടുകയാണ് അദ്ദേഹം.
പ്രോജക്ട് ബ്ലൂ പ്രിന്റ് എന്നാണ് പ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് ബ്രയാന്‍ പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം ചികിത്സ ആരംഭിച്ചിരുന്നു. പ്രതിവര്‍ഷം രണ്ട് മില്ല്യന്‍ ഡോളറില്‍ അധികം ചികിത്സയിക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും നിയോഗിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ ടീമിനുമായി ബ്രയാന്‍ ചെലവാക്കിയിരുന്നു.
പരമ്പരാഗത രീതികളോടൊപ്പം തന്നെ പുതിയ പരീക്ഷണങ്ങളും ഇയാള്‍ പിന്തുടരുന്നുണ്ട്. ഇപ്പോള്‍ ഈ പരീക്ഷണങ്ങളെല്ലാം ഫലം കാണുന്നുണ്ടെന്നും തന്റെ പ്ലാസ്മ മറ്റാര്‍ക്കും ഇല്ലാത്ത വിധത്തില്‍ ശുദ്ധമാണെന്നും സമൂഹ മാധ്യമത്തില്‍ കുറിപ്പിലൂടെ അവകാശപ്പെട്ടിരിക്കുകയാണ് ബ്രയാന്‍.
തന്റെ പ്ലാസ്മ സ്വീകരിച്ച അച്ഛന് പ്രായം 25 വയസ് കുറയ്ക്കാനായി സാധിച്ചത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. തവിട്ട് നിറത്തിലുള്ള ദ്രാവകം കൈയിലേന്തി നില്‍ക്കുന്ന ചിത്രത്തിനോടൊപ്പമാണ് കുറിപ്പ്.
ശരീരത്തില്‍ നിന്ന് ഒരു ലിറ്റര്‍ പ്ലാസ്മ നീക്കം ചെയ്തത്തിന് ശേഷം മകന്റെ പ്ലാസ്മ പുന:സ്ഥാപിക്കുന്ന ചികിത്സയ്ക്ക് ബ്രയാന്‍ കഴിഞ്ഞ വര്‍ഷം വിധേയനായിരുന്നു. എന്നാല്‍ ഇക്കുറി ടോട്ടല്‍ പ്ലാസ്മ എക്സ്ചേഞ്ചാണ് ബ്രയാന്‍ പരീക്ഷിച്ചിരിക്കുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തെ വിഷമുക്തമാക്കാനും ഇത് സഹായിക്കുന്നുണ്ട്.:
ബ്രായന്റെകാര്യമെടുക്കുകയാണെങ്കില്‍ ഇദ്ദേഹത്തിന്റെ പ്ലാസമ്യ്ക്ക് പകരമായി പുന സ്ഥാപിച്ചിരിക്കുന്നത് ആല്‍ബുമിനാണ്. മുമ്പ് തന്റെ ഒരു ലീറ്റര്‍ സൂപ്പര്‍ പ്ലാസ്മ സ്വീകരിച്ചതിന് ശേഷമാണ് അച്ഛന്റെ പ്രായം 25 വയസ് കുറഞ്ഞെതെന്നു ബ്രയാന്‍ ഓര്‍ത്തെടുക്കുന്നു. ഇതൊക്കെ കൊണ്ട് തന്റെ പ്ലാസ്മയെ ‘ സ്വര്‍ണ ദ്രാവകം’ എന്നാണ് ബ്രയാന്‍ വിശേഷിപ്പിക്കുന്നത്.അടുത്ത പടിയായി തന്റെ പ്ലാസ്മ ലേലത്തിന് വെക്കുമെന്നോ ദാനം ചെയ്യാനോ പോലും വഴിയൊരുങ്ങുമെന്ന് പോലും ബ്രയാന്റെ അവകാശവാദം അങ്ങനെ നീളുന്നു.