ഒരു കാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ച താരസുന്ദരിയായിരുന്നു രേഖ. താരത്തിനെ സംബന്ധിക്കുന്ന വിവാദങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തന്നെ വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും താരം ഇപ്പോഴും ആരാധകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്. രേഖയുടെ വേഷവിധാനങ്ങളും ഫാഷനുമൊക്കെ എല്ലാകാലത്തും വളരെ അധികം ശ്രദ്ധ നേടിയട്ടുണ്ട്. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഫാഷന്‍ സ്റ്റേറ്റ്മെന്റാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. പല അവസരങ്ങളിലും താരം അണിയുന്ന സിന്ദൂരമാണത്.
പട്ടുസാരി അണിഞ്ഞ് ആഭരണങ്ങളിട്ട്, തലമുടിയില്‍ പൂ ചൂടിയാണ് പല പൊതുപരിപാടികളിലും രേഖ എത്താറുള്ളത്. രേഖ വിവാഹത്തിന് മുമ്പും ഭര്‍ത്താവിന്റെ മരണശേഷവും സിന്ദൂരം നിറുകയില്‍ ചാര്‍ത്താറുണ്ട്. 1980ല്‍ ഋഷി കപൂര്‍ – നീതു കപൂര്‍ വിവാഹത്തിന് സിന്ദൂരമണിഞ്ഞ് എത്തിയതോടെയാണ് ഈ ഫാഷന്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ അക്കാലത്ത് രേഖ വിവാഹിതയായിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് നേരെ വിവാഹ ചടങ്ങിനെത്തിയതിനാല്‍ മേക്കപ്പ് മാറ്റാനായി സാധിച്ചില്ലായെന്നായിരുന്നു രേഖയുടെ വിശദീകരണം. പിന്നീട് രേഖ ആ സിന്ദൂരം തന്റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റാക്കി മാറ്റുകയായിരുന്നു.
1990ല്‍ രേഖ മുകേഷ് അഗര്‍വാളിന് വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധത്തിന് ഒരു വര്‍ഷം പോലും അയുസ്സുണ്ടാിരുന്നില്ല. വിവാഹത്തിന് 7 മാസത്തിനുള്ളില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. എന്നാല്‍ അതിന് ശേഷവും പൊതു വേദിയില്‍ സിന്ദൂരമണിഞ്ഞ് തന്നെയാണ് രേഖ എത്തിയത്. അമിതാഭ്- രേഖ പ്രണയകഥ പരസ്യമായ രഹസ്യാമയിരുന്നു. അതിനാല്‍ അദ്ദേഹത്തിനായിയാണ് രേഖ സിന്ദൂരം അണിയുന്നത് എന്ന് വിശ്വസിക്കുന്നവര്‍ സിനിമാലോകത്ത് ഉണ്ട്.
രേഖക്ക് സിന്ദൂര രേഖയോടുള്ള പ്രണയത്തിനെ പറ്റി അവരുടെ ജീവിതകഥയായ ‘ രേഖ ദ അണ്‍ ടോള്‍ഡ് സ്റ്റോറി’ യിലും പരാമര്‍ശിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ച വേളയില്‍ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ് റെഡ്ഡി സിന്ദൂരമണിയുന്നതിനെ കുറിച്ച് രേഖയോട് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ നഗരത്തില്‍ സിന്ദൂരമണിയുന്നത് ഫാഷന്റെ ഭാഗമാണെന്നായിരുന്നു താരത്തിന്റെ മറുപടി. പരമ്പരാഗത രീതിയും മോഡണ്‍ രീതിയും സമന്വയിപ്പിച്ചാണ് രേഖയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ അധികവും.