പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഗുളികയാണ് മെറ്റ്ഫോര്‍മിന്‍ . ഇന്ത്യയില്‍ 30 രൂപയില്‍ താഴെ ലഭിക്കുന്ന ഗുളിക ടൈപ്പ് 2 പ്രമേഹത്തിനാണ് നല്‍കിവരുന്നത്. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അപ്പുറം വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. ഇതിലൂടെ വാര്‍ധക്യം പതിയെ ആക്കുമെന്നുമാണ് ചില ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ വാര്‍ധക്യം വൈകിപ്പിക്കാന്‍ ഗുളികയ്ക്ക് സാധിക്കുമോ? 1957 ല്‍ ഫ്രാന്‍സിലാണ് മെറ്റ്ഫോര്‍മിന്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഈ ഗുളികയ്ക്ക് അടിസ്ഥാനമായത് ഗോട്ട്സ് റു എന്ന ചെടിയില്‍നിന്ന് ഉണ്ടാക്കുന്ന പച്ചമരുന്നാണ്. ആദ്യ കാലത്ത് പ്രചാരമില്ലായിരുന്നെങ്കിലും 1990ല്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രക്സ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചതോടെ ആഗോളത്തലത്തില്‍ ഉപയോഗത്തില്‍ എത്തി. ഇന്ത്യയിലാവട്ടെ ഗ്ലൂഫോര്‍മിന്‍, മെറ്റാഡോസ് എന്നിങ്ങനെയുള്ള പേരുകളില്‍ ലഭ്യമാണ്.
മെറ്റ്ഫോര്‍മിന്‍ ഗുണങ്ങള്‍- മൂന്ന് തരത്തിലുള്ള ക്യാന്‍സറുകളെ തടയുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും നയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു . മെറ്റ്ഫോര്‍മിന്‍.ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നു. ഇതൊക്കെയാണ് ഗവേഷകര്‍ പറയുന്നത്. മെറ്റ്‌ഫോര്‍മിന്‍ വാര്‍ധക്യം വൈകിപ്പിക്കുന്നുവെന്ന അവകാശവാദം പരിശോധിക്കണമെന്ന് 2015ലാണ് എഫ്.ഡി.എയോട് ‘അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഏയ്ജിങ്’ ആവശ്യപ്പെട്ടത്. എന്നാല്‍ വാര്‍ധക്യം അല്ലെങ്കില്‍ പ്രായമാകുന്നത് ഒരു അസുഖമായി പരിഗണിക്കേണ്ടതില്ലാത്തതിനാല്‍ എഫ് ഡി എ ആവസ്യം നിരസിച്ചു. തുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് ഏയ്ജിങ് സ്വന്തമായി പഠനം നടത്തുകയായിരുന്നു.
ശരീരത്തിലെ കോശങ്ങള്‍ നശിക്കുമ്പോഴാണ് പ്രായമാകുന്നതായി കണക്കാക്കുന്നത്. ഓക്സിഡേറ്റിവ് സ്ട്രെസ് ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഘടങ്ങളിലൊന്നാണ്. മെറ്റ്ഫോര്‍മിന്‍ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസിനെ കുറയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് മറ്റ് രോഗങ്ങളെ തടയുന്നതില്‍ പ്രാപ്തമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്ത്രീകളിലെ എല്ലുകളുടെ ബലം ക്ഷയിപ്പിക്കുന്ന സാര്‍ക്കോഫീനിയ(Sarcopenia) എന്ന രോഗത്തിന്റെ ചികില്‍സയ്ക്ക് ഗലന്റാമൈനൊ മെറ്റ്ഫോര്‍മിന്‍ കൂടി ചേര്‍ത്താണ് പ്രയോഗിച്ച് വരുന്നത്. മെറ്റ്ഫോര്‍മിന് പാര്‍ശ്വഫലങ്ങളില്ലെന്നാണ് നിഗമനം. എന്നാല്‍ പ്രമേഹം ഇല്ലാത്തവര്‍ ഗുളിക കഴിച്ചാല്‍ മസില്‍ കുറയുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.