Movie News

65-ാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ പിതാവായ സഞ്ജയ് ദത്ത് നാലാം വിവാഹം കഴിക്കുന്നു?- വീഡിയോ

ഗാംഭീര്യം കൊണ്ടായാലും ലാളിത്യം കൊണ്ടായാലും ബോളിവുഡിലെ വിവാഹങ്ങള്‍ എന്നും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഒരു ബോളിവുഡ് താരത്തിന്റെ വിവാഹ ചടങ്ങുകള്‍ വാര്‍ത്തകളില്‍ നിറയുന്നത് താരം നാലാം വിവാഹം കഴിക്കുന്നതിലൂടെയാണ്. ഇത് മറ്റാരുമല്ല ബി-ടൗണില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ മുന്ന ഭായ് ആണ്. സഞ്ജയ് ദത്ത്, 65-ാം വയസ്സില്‍ നാലാം തവണയും വിവാഹിതനായി ?

ആരോടൊപ്പമാണെന്നാണോ? അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ മാന്യത ദത്തിനൊപ്പം. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദത്തിന്റെ വീട്ടില്‍ ഒരു പൂജ നടന്നു, ഈ സമയത്ത് സഞ്ജയും മാന്യതയും ഹവന്‍ കുണ്ഡിന് മുന്നില്‍ വീണ്ടും ഏഴ് പ്രദക്ഷിണം നടത്തി.

കാവി നിറത്തിലുള്ള കുര്‍ത്ത-പൈജാമയും തൂവാലയും ധരിച്ച സഞ്ജയ് ദത്ത്, ഭാര്യ മാന്യത ദത്ത് വെള്ളയും പ്ലെയിന്‍ വസ്ത്രവുമാണ് ധരിച്ചിരുന്നത്. മുമ്പ് മൂന്ന് തവണ വിവാഹിതനായയാളാണ് സഞ്ജയ് ദത്ത്. ബ്രെയിന്‍ ട്യൂമര്‍ മൂലം 1996 ല്‍ അന്തരിച്ച റിച്ച ശര്‍മ്മയെ 1987 ല്‍ അദ്ദേഹം വിവാഹം കഴിച്ചു. 1998ല്‍ എയര്‍ഹോസ്റ്റസും മോഡലുമായ റിയ പിള്ളയെ വിവാഹം കഴിച്ചു. 2008-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

അതേ വര്‍ഷം ഗോവയില്‍ വെച്ച് അദ്ദേഹം ദില്‍നവാസ് ഷെയ്ഖ് അഥവാ മാന്യത ദത്തിനെ വിവാഹം കഴിച്ചു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് സഞ്ജയ്യും മന്യതയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ലഭിച്ചു. സഞ്ജയ് ദത്ത് ഇപ്പോള്‍ രവീണ ടണ്ടനൊപ്പം ‘ഗുഡ്ചാഡി’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.