സിനിമ മേഖലയില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ വന്‍ വിജയം കൈവരിയ്ക്കുന്ന സമയമാണ്. ആരാധകരുടെ ഇഷ്ടപ്പെട്ട താരങ്ങളൊക്കെ കാമിയോ റോളില്‍ പോലും എത്തുന്ന ചിത്രങ്ങള്‍ കോടികളാണ് വാരുന്നത്. ഈ ട്രെന്‍ഡ് വളരെ മുന്‍പ് തന്നെ സിനിമ മേഖലയില്‍ ഉണ്ടായിരുന്നതായിരുന്നു താനും. എന്നാല്‍ ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്ര നേട്ടം കൊയ്യാതെയും പോയിട്ടുണ്ട്. ബോളിവുഡില്‍ പോലും അത്തരം പരാജയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022-ല്‍, 22 താരങ്ങള്‍ ഉള്‍പ്പെടെ അത്തരത്തിലുള്ള ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. അത് ചില അഭിനേതാക്കളുടെ കരിയര്‍ എന്നെന്നേക്കുമായി അവസാനിപ്പിയ്ക്കുന്ന തരത്തിലാകുകയും ചെയ്തു.
പറഞ്ഞു വരുന്നത്, രാജ് കുമാര്‍ കോഹ്ലി സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ‘ജാനി ദുഷ്മനെ’ക്കുറിച്ചാണ്. 18 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ 11 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അര്‍ഷാദ് വാര്‍സി, സോനു നിഗം, ആദിത്യ പഞ്ചോളി, രാജ് ബബ്ബര്‍, അര്‍മാന്‍ കോഹ്ലി, മനീഷ കൊയ്രാള, ശരദ് കപൂര്‍, സിദ്ധാര്‍ത്ഥ് റേ, രജത് ബേദി, രംഭ, കിരണ്‍ റാത്തോഡ്, പിങ്കി കാംബെല്‍, അഫ്താബ് ശിവദാസനി, അമ്രീഷ് പുരി, ജോണി ലിവര്‍, ഉപാസന സിങ്, അമന്‍ വര്‍മ, ഷഹബാസ് ഖാന്‍ തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അര്‍മാന്‍ കോഹ്ലി ചിത്രത്തില്‍ ‘ഇച്ഛാധാരി നാഗ്’ ആയാണ് എത്തിയത്. മുഴുവന്‍ സിനിമയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോയത്.
ഈ ചിത്രത്തിലൂടെയാണ് സോനു നിഗം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ പിന്നീട് ഒരു ചിത്രത്തിലും സോനുവിനെ ഒരു നടനായി കാണാന്‍ സാധിച്ചില്ല. രാജ്കുമാര്‍ കോഹ്ലിയുടെ സിനിമാജീവിതത്തിനും ജാനി ദുഷ്മന്‍ അന്ത്യം കുറിച്ചു. നേരത്തെ വിജയിച്ച ചിത്രങ്ങളായ ജാനി ദുഷ്മന്‍, നാഗിന്‍ എന്നിവയുടെ കഥാ സന്ദര്‍ഭങ്ങള്‍ സംയോജിപ്പിക്കാന്‍ കോഹ്ലി ശ്രമിച്ചിരുന്നു. ഈ കോമ്പിനേഷന്‍ ഒരു ബ്ലോക്ക്ബസ്റ്ററിന് കാരണമാകുമെന്ന് അദ്ദേഹം കരുതി. നിര്‍ഭാഗ്യവശാല്‍, ഫലം നേരെ വിപരീതമായിരുന്നു. സിനിമ വലിയ പരാജയമായിരുന്നു.
ഈ ചിത്രം നിര്‍മ്മാതാവിന് വന്‍ നഷ്ടമുണ്ടാക്കുക മാത്രമല്ല, അര്‍മാന്‍ കോഹ്ലി, സിദ്ധാര്‍ത്ഥ് റേ, രജത് ബേദി, രംഭ, കിരണ്‍ റാത്തോഡ്, പിങ്കി കാംബെല്‍, അഫ്താബ് ശിവദാസനി എന്നിവരുള്‍പ്പെടെ നിരവധി അഭിനേതാക്കളുടെ കരിയറിനെ നശിപ്പിക്കുകയും ചെയ്തു.