Lifestyle

സൗന്ദര്യം വേണോ? ; രാത്രി കിടക്കുംമുൻപ് ചൂട് പാലിൽ ഇത് ചേർത്ത് കുടിക്കൂ; ഒട്ടേറെ ഗുണങ്ങൾ

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. ഒരു ഗ്ലാസ് പാല്‍ കുടിച്ച് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് വളരെയധികം ഗുണവും അതോടൊപ്പം നല്ല ഉറക്കവും നമുക്ക് നല്‍കുന്നു. മഞ്ഞള്‍പൊടി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് പലരും പാല്‍ കുടിക്കാറുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് പാലില്‍ കുറച്ച് നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത്. പാലില്‍ നെയ്യ് ചേര്‍ത്ത് കുടിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം….

  • ശരീരഭാരം കുറയാന്‍ സഹായിക്കും – പൊതുവേ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നെയ്യ് കഴിക്കാറില്ല. തടിയും ഭാരവും കൂടുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതല്ല യാഥാര്‍ഥ്യം. മിതമായ രീതിയില്‍ നെയ്യ് കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്. പെട്ടെന്നു വയറു നിറഞ്ഞതായി തോന്നിക്കാനും കൂടുതല്‍ കാലറി അകത്തെത്താതിരിക്കാനും നെയ്യിനു സഹായിക്കാനാവും.
  • ദഹനം മെച്ചപ്പെടും – ദഹനത്തെ ത്വരിതപ്പെടുത്തുന്നു എന്നതാണ് നെയ്യ് പാലില്‍ ചേര്‍ത്ത് കുടിച്ചാലുള്ള ഏറ്റവും വലിയ ഗുണം. ദഹനനാളത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ബ്യൂട്ടിറിക് ആസിഡ് ധാരാളമായി നെയ്യിലുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ബ്യൂട്ടറിക് ആസിഡ് സഹായിക്കുന്നു. അതുകൊണ്ട് രാത്രി പാലില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
  • ഉറക്കം മെച്ചപ്പെടുത്തും – ചെറു ചൂടുള്ള പാലില്‍ അല്‍പം നെയ്യ് ചേര്‍ത്ത് കുടിച്ചാല്‍ നല്ല ഉറക്കം കിട്ടും. പാലിലും നെയ്യിലും ട്രിപ്റ്റഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് റിലാക്സ് ചെയ്യാനും ഉറങ്ങാനും സഹായിക്കും.
  • മെറ്റബോളിസം കൂട്ടുന്നു – പെട്ടെന്ന് ദഹിക്കുകയും ഊര്‍ജമാവുകയും ചെയ്യുന്ന കൊഴുപ്പാണ് നെയ്യില്‍ അടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നെയ്യ് സഹായിക്കും.
  • സൗന്ദര്യം കൂട്ടും – അകമേയുള്ള ആരോഗ്യം മാത്രമല്ല പുറമേയുള്ള സൗന്ദര്യം വര്‍ധിപ്പിക്കാനും പാലില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. തിളക്കമുള്ള ചര്‍മത്തിന് ആവശ്യമായ വൈറ്റമിന്‍ എ, ഡി, ഇ എന്നിവ ഇതിലുണ്ട്. ചര്‍മത്തിനു സ്വാഭാവിക ഭംഗി നല്‍കാന്‍ ഈ പാനീയം ബെസ്റ്റാണ്.
  • സന്ധി വേദന കുറയ്ക്കുന്നു – സന്ധി വേദന, സന്ധി മുറുക്കം എന്നിവയുള്ള വ്യക്തികള്‍ക്ക് ആശ്വാസം നല്‍കാന്‍ ചൂടു പാലില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് സഹായകമാകും. ആന്റി ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ ധാരാളമായുള്ള ഒമേഗ 3 ഫാറ്റി ആസിഡ് സന്ധിവേദന കുറയ്ക്കും. വാതസംബന്ധമായ ബുദ്ധിമുട്ടുകളില്‍നിന്ന് ആശ്വാസം ലഭിക്കാനും ഈ പാനീയം നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *