Oddly News

കട്ടൻചായയുടെ നിറമുള്ള ജലമൊഴുകുന്ന നദി, വിയറ്റ്നാമിലെ ഈ നദിക്ക് പെർഫ്യൂമിന്റെ മാസ്മരഗന്ധം !

നദികള്‍ ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പല നദികളിലൂടെയും ഒഴുകുന്നത് പല നിറത്തിലുള്ള ജലമാണ് ഒഴുകുന്നത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളില്‍ ഒന്നാണ്. ചുറ്റിലുമുള്ള മഴക്കാടുകളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ അലിഞ്ഞു ചേരുന്ന ജൈവവസ്തുക്കളില്‍ നിന്നാണ് റുക്കിക്ക് ഈ നിറം ലഭിക്കുന്നത്. റുക്കിയിലെ ജലത്തെപറ്റി കട്ടന്‍ചായയുടെ നിറമെന്നാണ് പഠനത്തിന്റെ മുഖ്യരചയിതാവായ ഡോ ട്രാവിസ് ഡ്രേക്ക് വിശേഷിപ്പിച്ചിരിക്കുന്നത്

ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് റുക്കി നദിയിലെ ജലത്തില്‍ കോംഗോ നദിയേക്കാള്‍ നാലിരട്ടി ഓര്‍ഗാനിക് കാര്‍ബണ്‍ സംയുക്തങ്ങള്‍ അടങ്ങിയട്ടുണ്ട്. ഇരുണ്ട നിറത്തിന് പേരുകേട്ടതാണ് ആമസോണിലെ റിയോ നീഗ്രോ എന്ന നദിയും. ഇനി പെർഫ്യൂം പോലെ സുഗന്ധമുള്ള വെള്ളമുള്ള ഒരു നദിയെ പരിചയപ്പെടാം.

ഏഷ്യന്‍ രാജ്യമായ വിയറ്റ്നാമിലെ ഒരു നദിയാണ് ഹുറോങ്. പെര്‍ഫ്യും നദിയെന്നാണ് പേര് അര്‍ഥമാക്കുന്നത്. ശരത്ത്കാല സമയത്ത് നദിയിലെ ജലത്തിന് പെര്‍ഫ്യും പോലെ സുഗന്ധമുണ്ടാകുമത്രേ. ഇതിന്റെ പിന്നിലെ കാരണമെന്താണന്നോ ? വിയറ്റ്നാമിലെ മധ്യ പ്രവിശ്യയായ തുര തിന്‍ഹ്യുവിലുടെയാണ് ഈ നദി ഒഴുകുന്നത്. രണ്ട് ശ്രോതസ്സുകളാണ് ഈ നദിക്ക് , രണ്ട് മലനിരകളിലായി. ഈ നദിക്ക് 80 കിലോമീറ്ററോളം നീളമുണ്ട്.

നദി കടന്നുവരുന്ന പൊക്കമുള്ള പ്രദേശങ്ങളിലെ കാടുകളില്‍ പൂത്തു നില്‍ക്കുന്ന ചില മരങ്ങളാണ്. പല കാടുകളില്‍ നിന്നുള്ള പൂക്കളാണ് നദിക്ക് സുഗന്ധം പകരുന്നത്. ഹ്യൂം പട്ടണത്തിലുള്ളവരാണ് ഈ നദിക്ക് ഹുറോങ് എന്ന് പേരുനല്‍കിയത്.