റോഡില്‍ ഇറങ്ങിയാല്‍ വന്‍ ട്രാഫിക് ബ്ലോക്ക് നമ്മുടെ നാട്ടില്‍ ഒരു സാധാരണകാര്യമാണ്. ബെംഗളൂരുപോലുമുള്ള നഗരത്തിന്റെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകുന്ന സമയം പാഴാക്കാതിരിക്കാന്‍ ആ സമയംവളരെ വ്യത്യസ്തമായി ഉപയോഗപ്പെടുത്തിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഒരു യുവതി ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുന്നു. അപ്പോള്‍ പുറത്ത് ബാന്‍ഡ് മേളവും കണ്ട് യുവതി പുറത്ത് വന്ന് ഇവര്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ആരംഭിച്ചു. ബ്ലോക്ക് നീങ്ങി ഓട്ടോ മുന്നോട്ട് നിങ്ങാന്‍ ആരംഭിച്ചതോടെ വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവതിയെ തിരികെ വിളിക്കുന്നതും വീഡിയോയിലുണ്ട്.
ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത് ശരണ്യ മോഹന്‍ എന്ന അക്കൗണ്ടിലൂടെയാണ്. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളും എത്തുന്നുണ്ട്. യുവതി കൂടി എത്തിയതോടെ ഡാന്‍സ് ചെയ്യുന്നവരുടെ സംഘത്തിന് വലിയ പ്രചോദനമായെന്നും പലരും കമന്റും ചെയ്തു.