Celebrity

‘ജൂണിയര്‍ എന്‍ടിആര്‍ അരവട്ടന്‍, പ്രഭാസ് മുഴുവട്ടന്‍’ ; അന്ന് നയന്‍താര പറഞ്ഞത്

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളാണ് നയന്‍താരയും ജൂണിയര്‍ എന്‍ടിആറും. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കി നയന്‍സ് ഒറ്റയ്ക്ക് സിനിമാ വിജയിപ്പിക്കാന്‍ ശേഷിയുള്ള നടിയായി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ എന്‍ടിആര്‍ തന്റെ സിനിമകളെ വന്‍ ഹിറ്റാക്കാന്‍ കെല്‍പ്പുള്ള സൂപ്പര്‍താരമായി തെലുങ്കിലും ഹിന്ദിയിലുമെല്ലാം വിജയം നേടി കുതിക്കുകയാണ്. എന്നാല്‍ നയന്‍താര ഒരിക്കല്‍ തെലുങ്കിലെ സൂപ്പര്‍താരമായ ജൂനിയര്‍ എന്‍ടിആറിനെ വിശേഷിപ്പിച്ചത് ‘കുസൃതിക്കാരനായ വട്ടന്‍’ എന്നായിരുന്നു.

ഒരു അഭിമുഖത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നയന്‍സിന്റെ രസകരമായ പ്രതികരണം. ജൂനിയര്‍ എന്‍ടിആറും നയന്‍താരയും 2010-ല്‍ ഒരുമിച്ച് അഭിനയിച്ച് വന്‍ഹിറ്റായിരുന്നു ‘അദൂര്‍സ്’. ഈ സിനിമയുടെ സെറ്റിലെ അനുഭവങ്ങളാണ് നടി ചൂണ്ടിക്കാട്ടിയത്. അയാള്‍ ഒരു ഭ്രാന്തനാണെന്ന് കരുതുന്നതായി നയന്‍സ് പറഞ്ഞു. സിനിമയുടെ സെറ്റില്‍വെച്ച് ഒരു ദിവസം ടേക്ക് എടുക്കുന്നതിന് മുമ്പായി മേക്കപ്പ് ചെയ്യുന്നതിലെ ടച്ചപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്.

ഈ സമയത്ത് അയാള്‍ നിരന്തരം നോക്കുന്നത് പോലെ തോന്നി. എന്തുപറ്റി? എന്താണ് കുഴപ്പമെന്ന് ചോദിച്ചു. എന്നാല്‍ ഒന്നുമില്ല എന്ന മട്ടിലായിരുന്നു അയാള്‍. തുടര്‍ന്ന് എന്‍ടിആര്‍ നയന്‍സിനോട് ചോദിച്ചു നിങ്ങള്‍ എന്തിനാണ് ഇത്രയധികം ടച്ച് അപ്പ് ചെയ്യുന്നത്? ടേക്ക് എടുക്കാന്‍ പോകുകയല്ലേ എന്ന് മറുപടി പറഞ്ഞപ്പോള്‍ എന്‍ടിആര്‍ പറഞ്ഞു എന്തായാലും ആരും നിങ്ങളെ നോക്കാന്‍ പോകുന്നില്ല, എല്ലാവരും നോക്കാന്‍ പോകുന്നത് എന്നെയായിരിക്കുമെന്ന അദ്ദേഹം പറഞ്ഞു.

അതേ അഭിമുഖത്തില്‍ നയന്‍താര പ്രഭാസിനെക്കുറിച്ച് അഭിപ്രായം പറഞ്ഞു. അദ്ദേഹത്തെ ഒരു ഭ്രാന്തന്‍ എന്ന് വിളിച്ചു. കല്‍ക്കി 2898 എഡിയിലെ നടന്‍ വളരെ മധുരവും കുഞ്ഞിനെപ്പോലെയുമാണെന്ന് അന്നപൂരണി നടി പറഞ്ഞു. മാത്രമല്ല, താന്‍ പ്രഭാസിനൊപ്പം ജോലി ചെയ്യുമ്പോള്‍ സെറ്റുകളില്‍ തുള്ളിച്ചാടുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ഒരു മുഴുവട്ടന്‍ എന്നായിരുന്നു നടിയുടെ കമന്റ്. അഭിമുഖത്തില്‍ പ്രഭാസ് ഇത്രയും വലിയ താരമണായി മാറിയതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. യോഗി എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.