Oddly News

സ്വയം വളരും, ആകൃതി മാറും, പ്രത്യുത്പാദനവും നടക്കും; ഇത് ആരെയും അമ്പരപ്പിക്കുന്ന കല്ലുകള്‍

കല്ലുകളും പാറകളും ഒരു തരത്തിലും അനങ്ങാതെ ജീവന്റെ ഒരു ലക്ഷണങ്ങളുമില്ലാതെ നിലനില്‍ക്കുന്നവയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ധാരണങ്ങളൊക്കെ തിരുത്തി സ്വന്തമായി വളരാനും രൂപം മാറാനും എന്തിനേറെ പ്രത്യുത്പാദനം നടത്താന്‍ പോലും കഴിവുള്ള കല്ലുകള്‍ ഭൂമിയിലുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ. എന്നാല്‍ നേരെ റൊമാനിയയിലെത്തിയാല്‍ ഇത്തരത്തില്‍ ജീവനുള്ള അത്ഭുത കല്ലുകളെ നേരിട്ടു കാണാന്‍ സാധിക്കും.കോസ്റ്റെസ്റ്റി എന്ന ചെറിയ ഗ്രാമത്തിലാണ് ട്രോവന്റ് സ്റ്റോണ്‍സ് എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള കല്ലുകളുള്ളത്.

ഏവരെയും ആശ്ചര്യപ്പെടുത്തുന്ന കല്ലുകള്‍. ഏതാണ്ട് 15 അടി ഉയരം ചെന്ന പാറ കണക്കെയുള്ളവ വരെ ട്രോവന്റ് സ്റ്റോണ്‍ കുടുംബത്തില്‍ കാണാം. എന്നാല്‍ അടിക്കടി ഇത് വളരുകയും ആകൃതി മാറുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രദേശവാസികള്‍ തന്നെയാണ് ആദ്യം ഈ കല്ലിന് ജീവനുള്ളതായി വിശേഷിപ്പിച്ചത്.
ഇതിന് പുറമേ വലിയ ട്രോവന്റ് സ്റ്റോണുകളില്‍ നിന്ന് പുതിയ കല്ലുകള്‍ ഉണ്ടാവുകയും അവ അടര്‍ന്നുമാറി സ്വയം വളര്‍ന്നു തുടങ്ങുകയും ചെയ്യും.

ട്രോവന്റ് സ്റ്റോണുകളുടെ അതിശയിപ്പിക്കുന്ന കഴിവുകളുടെ പിന്നില്‍ ശാസ്ത്രീയ കാരണങ്ങളുണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയട്ടുണ്ട്.ഉറച്ച നിലയില്‍ ദൃഢതയേറിയ രീതിയിലാണ് കല്ലുകളുടെ അന്തര്‍ഭാഗം. എന്നാല്‍ ഇതിന് പുറമേയുള്ള ഭാഗങ്ങള്‍ മണല്‍കൊണ്ട് നിര്‍മ്മിതമായ ആവരണങ്ങളാണ്. ഇവയുടെ വളര്‍ച്ച പാരിസ്ഥിതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയട്ടുണ്ട്. മഴ പെയ്യുമ്പോള്‍ വെള്ളത്തില്‍ ധാതുക്കള്‍ ഈ രാസപദാര്‍ത്ഥവുമായി കൂടിക്കലരുന്നു. ഇതിനാല്‍ കല്ലുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നു. ഈ പ്രതി പ്രവര്‍ത്തനത്തിനെ തുടര്‍ന്നാണ് ഇവ വികസിക്കുന്നത്.

ഒരോ 1000 വര്‍ഷത്തിലും ഏകദേശം 1.5 മുതല്‍ 2 ഇഞ്ച് വരെ കണക്കില്‍ മന്ദഗതിയിലാണ് വളര്‍ച്ചാ നിരക്ക്. ശക്തമായ മഴയ്ക്ക് ശേഷം വലിയ കല്ലുകളുടെ ഏറ്റവും പുറംഭാഗത്തുള്ള ആവരണത്തില്‍ ചെറുകല്ലുകള്‍ അഥവാ മൈക്രോട്രോവന്റ്സ് രൂപികൃതമാകുന്നു. ഇത്തരത്തിലുളള കല്ലുകളുടെ ഉത്ഭവം ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.ട്രോവന്റ് സ്റ്റോണുകള്‍ ഉള്ള പ്രദേശങ്ങള്‍ എല്ലാ നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് . കല്ലുകള്‍ സംരക്ഷിക്കുന്നതിനും അതേ ക്കുറിച്ചുള്ള അറിവ് പകരുന്നതിനുമായി പ്രത്യേക മ്യൂസിയവും കോസ്റ്റെസ്റ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *